ഉരുള്‍പൊട്ടല്‍ ; ചുരം റോഡില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉരുള്‍പൊട്ടല്‍ ; ചുരം റോഡില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
Nov 2, 2021 06:53 PM | By Rijil

വടകര : വയനാട് പക്രം തളം ചുരം റോഡില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ വയനാട് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കുടങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ രാത്രിയോടെ കടത്തിയോടെ കടത്തി വിടുന്നമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

വയനാട്ടില്‍ നിന്നും പക്രംതളം ചുരം വഴി കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ് ആര്‍ടിസി രണ്ട് ബസ്സുകളാണ് കുടങ്ങിക്കിടക്കുന്നത്. മലയോര മേഖലയില്‍ കലക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കനത്ത മഴക്കിടെയാണ് തൊട്ടില്‍പ്പാലം ടൗണില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ ഉരുള്‍പൊട്ടിയത്. ഉരുള്‍പ്പെടുന്നതിന് തൊട്ടുമുമ്പുവരെ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോയിരുന്നു. ഫയര്‍ഫോഴ്‌സും ജനകീയ ദുരന്ത നിവാരണ സേന പ്രവര്‍ത്തകരുമാണിപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

നാലര മണിയോടെ ശക്തമായ മഴക്കിടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.. കാവിലുംപാറ പഞ്ചായത്തിലെ പുതുപാറക്ക് സമീപം മുളവട്ടം, വള്ളവ് കുന്ന് എന്നിവടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കനത്ത കൃഷിനാശാഷമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാദാപുരം ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Landslide; Rescue work continues on Churam Road

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories