നാദാപുരം: എടച്ചേരി തണലിലെ സഹോദരങ്ങള്‍ക്ക് വിരസതയകറ്റാനും മാനസിക ഉല്ലാസം നല്‍കാനും സംഗീത വിരുന്നൊരുക്കി ബി.ഡി.കെ പ്രവര്‍ത്തകര്‍.പ്രമുഖ ഓടക്കുഴല്‍ കലാകാരനും ദേശീയ പുരസ്‌കാര ജേതാവുമായ ആര്‍.എസ് പണിക്കര്‍, സംഗീത സംവിധായകനും കീബോര്‍ഡ് ആര്‍ട്ടിസ്റ്റുമായ ശിവജി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് സംഗീത വിരുന്നൊരുക്കിയത്.


രോഗികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുന്ന പ്രമുഖ സംഗീതജ്ഞന്‍ കൈതപ്രത്തിന്റെ മ്യൂസിക് തെറാപ്പി ടീമംഗങ്ങളാണിവര്‍. ബ്ലഡ് ഡോണേഴ്‌സ് കേരള വടകര താലൂക്ക് കമ്മറ്റിയുടെ പ്രവര്‍ത്തകര്‍ ഒപ്പം പാട്ടു പാടിയും ഡാന്‍സ് ചെയ്തും പരിപാടികള്‍ക്ക് കൊഴുപ്പേകി. കോവിഡ് കാരണം ഒന്നര വര്‍ഷങ്ങളായി ഇത്തരം പരിപാടികള്‍ ഇവിടെ നടത്താറില്ലായിരുന്നു.
തണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ രാജന്‍ മാണിക്കോത്ത്, സെക്രട്ടറി ബാബു, ഇന്‍ ചാര്‍ജര്‍ ഷാജഹാന്‍, സുസ്മിത ജേക്കബ്ബ് ബി.ഡി.കെ കോഴിക്കോട് വടകര ഭാരവാഹികളായ അന്‍സാര്‍ ചേരാപുരം, കബീര്‍, വത്സരാജ് മണലാട്ട്, ഹസ്സന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
തണലില്‍ മനോഹരമായ ഒരു ലൈബ്രറി നേരത്തെ ബി ഡി.കെ പ്രവര്‍ത്തകരുടെ വകയായി ഒരുക്കിയിരുന്നു. കഴിയുന്ന എല്ലാ ഞായറാഴ്ചകളും തണലിലെത്തി ഇവരോടൊപ്പം സമയം ചിലവഴിക്കാനും സന്തോഷിപ്പിക്കാനും ബി.ഡി.കെ പ്രവര്‍ത്തകര്‍ എത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
music party in thanal edacheri organizied by BDK workers