അഴിയൂർ: കുട്ടിക്കൂട്ടത്തിന്റെ നാടകകളരി വർണ്ണാഭമായി. ബാലപാഠങ്ങള്‍ കേട്ടറിഞ്ഞും പരിശീലിച്ചും അഴിയൂർ ജി.എം.ജെ.ബി സ്കൂൾ മുറ്റത്ത് ഫൈറ്റേഴ്‌സ് & അക്ഷയ കലാകേന്ദ്രം അഴിയൂർ കരുവയലിന്റെ നേതൃത്വത്തിൽ നാടക കളരി അരങ്ങേറി.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നാടക കളരി " നെല്ലിക്ക "യ്ക്ക് കൊറോത്ത് ആനന്ദ് നഗറിലാണ് തുടക്കമായത്. അന്‍പതോളം കുട്ടികൾ ക്യാംപിന്റെ ഭാഗമായി.
കുരുന്നുകൾക്ക് സൗകര്യം ഒരുക്കുന്നതിൽ നാട്ടുകാർ പരിപൂർണ്ണ സഹകരണമാണ് നൽകിയത്. ക്യാമ്പിന്റെ ഒന്നാം ദിവസം പ്രമുഖ സംവിധായകൻ മനോജ് നാരായണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പ്രദീപ് മേമുണ്ട, ഷനിത്ത് മാധവിക, രഞ്ജിത്ത് കൊയിലാണ്ടി എന്നിവർ കുട്ടികളുമായി സംവദിച്ചു. മൂന്ന് ദിവസത്തെ ക്യാംപില്‍ കുട്ടികള്‍ക്ക് അറിവ് പകരാന്‍ നിരവധി നാടകാചാര്യന്‍മാരും സിനിമാ സംവിധായകർ ഉള്‍പ്പെടെയുള്ള പ്രതിഭകളുമെത്തും.സ്കൂൾ പ്രധാനധ്യാപിക ലാലി ടീച്ചർ, ഫിറോസ് കാളാണ്ടി സംസാരിച്ചു.
The drama of the children's group became colorful.