എമർജൻസി ബോക്സ് ഒലിച്ച് പോയി; കടൽ ഭിത്തി ഉടൻ പുനസ്ഥാപിക്കണം

എമർജൻസി ബോക്സ് ഒലിച്ച് പോയി; കടൽ ഭിത്തി ഉടൻ പുനസ്ഥാപിക്കണം
Jan 10, 2023 10:57 PM | By Vyshnavy Rajan

 വടകര : കുരിയാടി കുറുംബ ഭഗവതി ക്ഷേത്ര പരിരസരത്ത് സ്ഥാപിച്ച എമർജൻസി ബോക്സ് കഴിഞ്ഞ കാലവർഷത്തിൽ ഒലിച്ച് പോയി. അടിയന്തിരമായി കടൽ ഭിത്തി പുനസ്ഥാപിക്കണമെന്ന ആവിശ്യവുമായി ചോറോട് ഗ്രാമ പഞ്ചായത്ത് അംഗം രംഗത്ത്.

കടൽ ഭിത്തി തകർന്ന സമയത്ത് താൽക്കാലികമായി നിർമ്മിച്ച എമർജനി ബോക്സ് ഒലിച്ച് പോയതിനെ തുടർന്ന് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളാണ് തീരദേശവാസികൾ അനുഭവിക്കുന്നത്.

ഇവിടെ 100 മീറ്ററിൽ കടൽ ഭിത്തി നിർമ്മിക്കണം. വരയന്റെ വളപ്പിൽ പ്രദേശത്തും ഉടൻ കടൽ ഭിത്തി സ്ഥാപിക്കണം (ഹെൽത്ത് സബ്ബ് സെന്ററിന് സമീപം) ചോറോട് ഗ്രാമ പഞ്ചായത്ത് അംഗം പ്രിയങ്ക (17 വാർഡ് കുരിയാടി) ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കടൽ ഭിത്തിയാണ് ഇവിടെയുള്ളത്. പുനരുദ്ധരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാറില്ല. ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണ ചുമതല. ഫണ്ടിന്റെ കുറവും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്. 17 വാർഡിൽ മാത്രം 520 മീറ്റർ നീളത്തിൽ കടൽ ഭിത്തി നിർമ്മിക്കണം.

കടൽ ക്ഷോഭവും കടൽ കയറ്റവും പ്രതിരോധിക്കാൻ പുലിമുട്ടും മിനി ഹാർബറും നിർമ്മിക്കണം. പുലിമുട്ട് നിർമ്മിച്ചാൽ കൂടുതൽ കര പ്രദേശം കിട്ടും. ചോമ്പൽ ഹാർബറിൽ മത്സ്യബന്ധനം നടത്തുന്നവരിൽ 60 ശതമാനത്തിലധികവും കുരിയാടി മേഖലയിൽ നിന്നുള്ളവരാണ്.

ഒരു ബോട്ടിന് 3000 ത്തോളം രൂപ അധിക ചെലവ് വരുന്നുണ്ട്. കുരിയാടിയിൽ മിനി ഹാർബർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കാര്യക്ഷമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.

The emergency box was washed away; The sea wall must be restored immediately

Next TV

Related Stories
#TurfCourt|സൗമ്യത മാതൃക ;  ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

May 18, 2024 09:11 AM

#TurfCourt|സൗമ്യത മാതൃക ; ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

ചാനിയം കടവ് പുഴയോരത്താണ് വിദ്യാർത്ഥികൾക്കായി ടറഫ് കോർട്ട്...

Read More >>
 #reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

May 17, 2024 10:56 PM

#reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

"സഹപാഠികൾ 10@ 89" ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി വീണ്ടും...

Read More >>
#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

May 17, 2024 03:53 PM

#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് തലവൻ ഡോ. എൻ.എസ്. ശ്രീകാന്ത് പരിശീലനം...

Read More >>
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 17, 2024 02:06 PM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ്...

Read More >>
#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

May 17, 2024 01:08 PM

#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി....

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 17, 2024 12:13 PM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories