ഒഞ്ചിയം: എംആർസി ഒഞ്ചിയം പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വളണ്ടിയർ പരിശീലന ക്യാമ്പ് നാളെ സമാപിക്കും. കഴിഞ്ഞ രണ്ടു ദിവസമായി ഒഞ്ചിയം എം ആർ സി സെന്ററിൽ വളണ്ടിയർ പരിശീലന ക്യാമ്പ് നടന്നുവരികയാണ്. ഇന്ന് നടന്ന പരിശീലന ക്യാമ്പിൽ മുഹമ്മദ് മാസ്റ്റർ, തൻസീർ എന്നിവർ ക്ലാസ് എടുത്തു.
സ്ത്രീകൾ ഉൾപ്പെടെയുള്ള രക്ഷിതാക്കൾ ആയിരുന്നു ക്ലാസിൽ പങ്കെടുത്തത്. കിടപ്പിലായ രോഗികളെ എങ്ങനെ സുശ്രുഷിക്കാം എന്നതിനെ കുറിച്ചുള്ള ക്ലാസ്സ് കേട്ടിരുന്നവർക്കെല്ലാം നവ്യാനുഭവമായി മാറി. കൂടാതെ ഓരോ അവയവത്തെയും എങ്ങനെ വൃത്തിയാക്കാം എന്നതിനെക്കുറിച്ച് പ്രത്യേക ക്ലാസ്സ് നൽകി.


രണ്ടു ദിവസമായി നടന്നുവരുന്ന ക്യാമ്പിന് വൻ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവുപോലെ ഇന്നും നറുക്കെടുപ്പോടെ കൂടെയായിരുന്നു സമാപിച്ചത്. ഇന്നത്തെ നറുക്കെടുപ്പിൽ വിജയിയായ നജീബ് പുത്തൻപുരയലിന് എംആർസി കമ്മിറ്റി പ്രസിഡണ്ട് യു. മൊയ്തു ഹാജി സമ്മാനദാനം നിർവഹിച്ചു.
പി പി കെ അബ്ദുല്ല സംസാരിച്ചു. നാളെ നടക്കുന്ന സമാപന ക്യാമ്പിൽ മുഖ്യ അതിഥിയായി അബ്ദുൽസലാം ടി (ഡോ: എം.ആർ.എസി ക്ലിനിക്ക്) പങ്കെടുക്കും. സമാപന ക്യാമ്പിന് ഊർജ്ജം നൽകുവാൻ വടകരയിലെ കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ താജുദ്ദീൻ വടകര ഉച്ചയ്ക്ക് രണ്ടു മുതൽ എം ആർ സി സെൻററിൽ എത്തിച്ചേരും.
സമാപന ക്യാമ്പിലും തുടർന്നും എംആർസിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിപാടികൾക്കും ജനങ്ങളുടെ നിസീമമായ സഹകരണമാണ് പാലിയേറ്റീവ് സെൻറർ എന്ന നിലയിൽ പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
The finale is tomorrow; At Tajuddin Vadakara MRC