സിറ്റി ഗ്യാസ്; അഴിയൂരിലേക്ക് പൈപ്പിടൽ തുടങ്ങി

സിറ്റി ഗ്യാസ്; അഴിയൂരിലേക്ക് പൈപ്പിടൽ തുടങ്ങി
Jan 25, 2023 12:03 PM | By Nourin Minara KM

അഴിയൂർ: സിറ്റി ഗ്യാസ് അഴിയൂരിലേക്കും പ്രവർത്തനമാരംഭിക്കുന്നു. പൈപ്പ് വഴി പാചകവാതകം വീടുകളിലേക്ക് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുഴപ്പിലങ്ങാട്, അഴിയൂർ, വളപട്ടണം ഭാഗങ്ങളിലേക്ക് പൈപ്പ്‌ ലൈൻ നീട്ടുന്നു. ചാലോട് മുതൽ മേലേചൊവ്വ വരെ 15 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ പണി പൂർത്തിയായി.

മാർച്ച് മാസത്തോടെ കമ്മീഷൻ ചെയ്യുമെന്നു വിതരണ ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎൽ) അധികൃതർ പറഞ്ഞു. മേലേചൊവ്വ മുതൽ മുഴപ്പിലങ്ങാട് വരെയുള്ള 12 കിലോമീറ്റർ ദൂരത്തിലും മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പൈപ്പ് ലൈൻ പണി തുടങ്ങി.

ദേശീയപാതയുടെ തലശ്ശേരി – മാഹി ബൈപാസിലൂടെയാണ് മുഴപ്പിലങ്ങാടിനും അഴിയൂരിനും ഇടയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. സർവീസ് റോഡിനോടു ചേർന്നുള്ള യൂട്ടിലിറ്റി കോറിഡോർ വഴിയാണു പൈപ്പിടുന്നത്. അതുകൊണ്ടുതന്നെ റോഡ് പൊളിക്കേണ്ട ആവശ്യമില്ല. അതേസമയം ചിലയിടങ്ങളിൽ യൂട്ടിലിറ്റി കോറിഡോറിനു വീതി കുറവുണ്ട്. ഈ സ്ഥലങ്ങളിൽ എങ്ങനെ പൈപ്പിടാമെന്ന കാര്യം ദേശീയപാത അതോറിറ്റി അധികൃതരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഐഒഎജിപിഎൽ പ്രതിനിധികൾ അറിയിച്ചു.

മേലേചൊവ്വ മുതൽ വളപട്ടണം വരെയുള്ള ഭാഗത്ത് 9.6 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി 30നു തുടങ്ങും. ഇതിനുള്ള പൈപ്പുകൾ ദേശീയപാതയുടെ വശങ്ങളിലായി ഇറക്കിവച്ചിട്ടുണ്ട്. കണ്ണൂർ കോർപറേഷന്റെ സഹകരണത്തോടെ 8 ഡിവിഷനിലേക്കുള്ള ഗ്യാസ് പൈപ്പ് ലൈൻ പണി തുടങ്ങാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. കോർപറേഷന്റെ 14,15,16,17,18,20,22,25 ഡിവിഷനുകളിലെ വീടുകൾക്കാണ് ആദ്യഘട്ടത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുക.

കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ്‌ ലൈനിൽ നിന്നു കഴിഞ്ഞ നവംബർ ഒന്നിനാണു ജില്ലയിൽ ആദ്യമായി വീടുകളിലേക്ക് കണക്‌ഷൻ നൽകിത്തുടങ്ങിയത്. കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലെ ഇരുന്നൂറിലേറെ വീടുകളിലാണു നിലവിൽ കണക്‌ഷൻ എത്തിയത്. 400 വീടുകളിലേക്കുള്ള പൈപ്പിടൽ പുരോഗമിക്കുന്നു.

കണക്‌ഷൻ നൽകിയത് – 200 വീടുകൾ പൈപ്പ് ലൈൻ സ്ഥാപിച്ചത് ചാലോട് മുതൽ മേലേചൊവ്വ വരെ – 15 കിലോമീറ്റർ. പൈപ്പ് ലൈൻ സ്ഥാപിക്കാൻ തുടങ്ങിയത് –മേലേചൊവ്വ മുതൽ മുഴപ്പിലങ്ങാട് വരെ – 12 കിലോമീറ്റർ– മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെ – 18 കിലോമീറ്റർ– മേലേചൊവ്വ മുതൽ വളപട്ടണം വരെ – 9.6 കിലോമീറ്റർ. ഈ പ്രവർത്തി 30ന് തുടങ്ങും.

City Gas Started piping to Azhiyur

Next TV

Related Stories
#FilmFestival | ചോമ്പാൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് തുടങ്ങും

Feb 28, 2024 11:31 AM

#FilmFestival | ചോമ്പാൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് തുടങ്ങും

മേളയിൽ ദേശീയ-അന്തർദേശീയ ചലച്ചിത്ര മേളയിലെ പ്രധാന...

Read More >>
#CMHospital | ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശ്രീതൾ  രാജിന്റെ സേവനം ലഭ്യമാണ്

Feb 27, 2024 10:42 PM

#CMHospital | ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശ്രീതൾ രാജിന്റെ സേവനം ലഭ്യമാണ്

ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശ്രീതൾ രാജിന്റെ സേവനം...

Read More >>
#coverreleased | ആവണിപ്പൂക്കൾ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

Feb 27, 2024 10:30 PM

#coverreleased | ആവണിപ്പൂക്കൾ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

ഓർക്കാട്ടേരി ഒ.പി.കെ യിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥി ആവണി വേക്കോട്ട് എഴുതി പുറത്ത്...

Read More >>
#SDPI | പുത്തൂർ മിനിസ്റ്റേഡിയം എസ് ഡി പി ഐ നേതാക്കൾ സന്ദർശിച്ചു

Feb 27, 2024 10:09 PM

#SDPI | പുത്തൂർ മിനിസ്റ്റേഡിയം എസ് ഡി പി ഐ നേതാക്കൾ സന്ദർശിച്ചു

കായിക മേഖലയിൽ വിദ്യാർത്ഥികളെ ഉയർത്തി കൊണ്ട് വരേണ്ടവർ...

Read More >>
Top Stories


News Roundup