വടകര: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി വടകരയുടെ ഹൃദയഭാഗങ്ങൾ ശുചീകരിച്ചു. വ്യത്തിയുള്ള നവകേരളം സൃഷ്ടിക്കുന്നതിന് വേണ്ടി വലിച്ചെറിയൽ മുക്ത കേരളം ക്യമ്പയിൻ്റ ഭാഗമായാണ് ശുചീകരണ യജ്ഞം. വടകര നഗരസഭ 24 ന് ചേർന്ന സംഘാടക സമിതി തീരുമാനപ്രകാരമാണ് രാവിലെ 7.30 മുതൽ വടകര പട്ടണത്തിൻ്റെ ഹൃദയഭാഗങ്ങൾ ശുചീകരിച്ചത്.


നഗരസഭയുടെ ക്ഷണം സ്വീകരിച്ച് കൃമ്പയിൻ പ്രവർത്തനത്തിൽ ബി ഇ എം പുത്തുർ ഹെയർ സെക്കൻ്ററി വിഭാഗത്തിലെ NSS വളർണ്ടിയർമാരും, കോ ഓഡിനേറ്ററും പങ്കാളികളായി. തൊഴിലുറപ്പ് തൊഴിലാളികൾ, വടകരയിലെ വ്യാപാരികൾ, ഹരിത കർമ്മ സേനാംഗങ്ങൾ സന്നദ്ധ പ്രവർത്തകർ കണ്ടിജൻ്റ് വിഭാഗം ജീവനക്കാർ എന്നിവരും പങ്കാളികളായി. ആറ് ഗ്രൂപ്പ്കളായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ നേതൃത്വം നൽകി .
'വലിച്ചെറിയൽ മുക്ത കേരളം' പദ്ധതിയുടെ ഉൽഘാടനം വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ്റ എ പി പ്രജിതയുടെ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സജീവ് കുമാർ,എം ബിജു, സിന്ധു പ്രേമൻ, ഹെൽത്ത് സുപ്പർവൈസർ വിൻസൻ്റ് സംസാരിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ എം കെ സ്വാഗതം പറഞ്ഞു. പബ്ബിക് ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ ടി.കെ നന്ദിയും പറഞ്ഞു.
New Kerala; Vadakara's heart parts were cleansed