---
title: "സ്റ്റെപ്പ് 2023; അഴിയൂരിൽ കൺവെൻഷന് തുടക്കമായി "
english_title: "Step 2023; The convention started at Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/93428/step-2023-the-convention-started-at-azhiyur"
published_at: "2023-01-30T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7af99b493b_STEP.jpg"
keywords: []
---

# സ്റ്റെപ്പ് 2023; അഴിയൂരിൽ കൺവെൻഷന് തുടക്കമായി 

> **Lead Summary:** **അഴിയൂർ: **എസ്ഡിപിഐ അഴിയൂർ ബാബരി ബ്രാഞ്ചിൽ സ്റ്റെപ്പ് 2023 കൺവെൻഷന് തുടക്കമായി. കൺവെൻഷൻ വടകര എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ: **എസ്ഡിപിഐ അഴിയൂർ ബാബരി ബ്രാഞ്ചിൽ സ്റ്റെപ്പ് 2023 കൺവെൻഷന് തുടക്കമായി. കൺവെൻഷൻ വടകര എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.

മണ്ഡലം വൈസ് പ്രസിഡണ്ട് റൗഫ് ചോറോട് വിഷയാവതരണം നടത്തി. അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ സാലിം പുനത്തിലിനെയും, സീനത്ത് ബഷീറിനെയും ആദരിച്ചു.

അഴിയൂർ ബ്രാഞ്ച് പ്രസിഡണ്ട് സനൂജ് ടി.പി. അധ്യക്ഷത വഹിച്ചു. സാഹിർ പുനത്തിൽ, യാസിർ പൂഴിത്തല, സൈനുദ്ദീൻ എ.കെ,മുനീറ സനൂജ്,നൈസ നസീർ സംസാരിച്ചു.

ഇരുപതോളം പുതിയ ആളുകൾക്ക് കൺവെൻഷനിൽ മെമ്പർഷിപ്പ് നൽകി. സാലിം പുനത്തിലിനെ മണ്ഡലം പ്രസിഡണ്ട് ഷംസീർ ചൊമ്പാല ആദരിച്ചു.

സീനത്ത് ബഷീറിനെ മണ്ഡലം കമ്മിറ്റി അംഗം നൈസ നസീറും,വുമൺ ഇന്ത്യ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുനീറ സനൂജും ചേർന്ന് അനുമോദിച്ചു. റഫീഖ് കെ സ്വാഗതം പറഞ്ഞു. മുനീറ സനൂജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/93428/step-2023-the-convention-started-at-azhiyur)