അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.പെറ്റിയാപ്പീസർ മുക്ക് മുതൽ ബീച്ചുമ്മ പ്പള്ളി റോഡ് വരെ ഡ്രൈനേജ് കം ബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.
കാലങ്ങളായി റോഡില്ലാത്തതിന്റ പേരിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ഇടമാണ് അഴിയൂർ പഞ്ചായത്തിലെ പണ്ട്രണ്ടാം വാർഡിലെ കുഴിഞ്ഞ വട്ടം കുനിയിൽ പ്രദേശം.
വാഹന സൗകര്യമില്ലാത്തതിന്റെ പേരിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിലൂടെ മരണം പോലും സംഭവിച്ചിട്ടുണ്ട്.
മാത്രവുമല്ല, മഴക്കാലത്തു കുന്നിൻ മുകളിൽ നിന്ന് ഒലിച്ചു വരുന്ന വെള്ളം എം പി റോഡ് വഴി കൃത്യമായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിന്റെ പേരിൽ ഈ പ്രദേശം വെള്ളത്തിൽ മുങ്ങൽ പതിവാണ്.
ഇതിനൊക്കെ പരിഹാരമാവണമെങ്കിൽ ഡ്രൈനേജ് കം റോഡ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം ഇത് സംബന്ധിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ നിവേദനം സമർപ്പിച്ചു.
ഷംസീർ ചോമ്പാല,സജിത്ത്ബാബു ചോമ്പാല എന്നിവരുടെ നേതൃത്വത്തിലാണ് അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന് നിവേദനം കൈമാറിയത്.
ഇതിനായി പ്രദേശത്തു നാട്ടുകാരുടെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷംസീർ ചോമ്പാല ചെയർമാനും സജിത്ത് ബാബു ചോമ്പാല കൺവീനറായും കമ്മിറ്റി രൂപീകരിച്ചു.
വൈസ് ചെയർമാൻ ഇബ്രാഹിം നടേമ്മൽ, ജോയന്റ് കൺവീനർമാർ കൊപ്ലിയിൽ ബാലകൃഷ്ണൻ, വിഷ്ണു കെ കെ , ട്രഷറർ ബാബു കിഴക്കേ മിന്നാട്ടിൽ, കമ്മിറ്റിയംഗങ്ങളായി അഷറഫ് വി എം ചോമ്പാല, അബ്ദുറഹ്മാൻ കെ കെ, അബൂബക്കർ സി, അശോകൻ, ഷരൂൺ കെ കെ,അബൂബക്കർ കെ കെ എന്നിവരെയും തിരഞ്ഞെടുത്തു.
Need drainage cum road; Action Committee submitted a petition