വടകര: മികച്ച ജൈവ കർഷകനും നാടൻ കന്നുകാലി പരിപാലകനുമായ അയനിക്കാട് കെഞ്ചേരി നാരായണനെ ഹരിതാമൃതം പുരസ്കാരമത്തിനു തെരഞ്ഞടുത്തു.


മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ് ഏർപ്പെടുത്തിയ പുസ്കാരം വടകര ടൗൺഹാളിൽ വച്ച് നടക്കുന്ന ഹരിതാമൃതം ചടങ്ങിൽ സമ്മാനിക്കും.
മൂരികളെ ഉപയോഗിച്ച് നിലമൊരുക്കുകയും നെൽകൃഷിയും വാഴക്കൃഷിയും തെങ്ങുകൃഷിയും ഒപ്പം നാടൻ പശുവളർത്തലും സജീവമായി ചെയ്യുന്നു.
അവിൽ വെളിച്ചെണ്ണ പശുവിൻ നെയ്യ് മഞ്ഞൾ കൂവ അരി നെല്ല് മോര് എന്നീ ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിൽപ്പന നടത്തുന്നതടക്കം നിരവധി പ്രവർത്തങ്ങൾ നടത്തുകയാണ് കെഞ്ചേരി നാരായണൻ.
Kencheri Narayanan shines in Haritamritham Award