അഴിയൂർ: അദാനിക്കെതിരെ നിലകൊള്ളുന്ന കേന്ദ്രസർക്കാരിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം താക്കീതായി.അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക.
നാളിതുവരെ വഴിവിട്ട മാർഗത്തിൽ സമ്പാദിച്ച ധനത്തിന്റെ ഉറവിടം അന്വേഷിക്കുക. അദാനിക്കായി നിലകൊള്ളുന്ന കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ്.
കേന്ദ്ര സർക്കാറിൻ്റെ പൊതുമേഖല വില്പനയ്ക്കും സ്വകാര്യ വൽക്കരണത്തിനും യുവജന വഞ്ചനക്കുമെതിരെയാണ് പ്രതിഷേധ ധർണ്ണ. അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങാൻ LIC - SBI എടുത്ത കടുംവെട്ട് തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.
ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർ SBI ക്ക് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ജില്ല കമ്മിറ്റി അംഗം കെ ഭഗീഷ് ഉദ്ഘാടനം ചെയ്തു. ബ്രിജിത്ത് ബാബു മുഖവുര ഭാഷണം നടത്തി. കെ കെ ഷനൂബ് അധ്യക്ഷത വഹിച്ചു. അതുൽ ബി മധു ,വിപിൻ കെ സംസാരിച്ചു. പരിപാടിയിൽ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു.
DYFI warned of protest