മണിയൂർ: വേനൽ തുമ്പികളാകാൻ വിദ്യാർത്ഥികൾ. മണിയൂർ ഗ്രാമപഞ്ചായത്തിലെ ചെരണ്ടത്തൂർ എൽ പി സ്കൂളിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു.


അടുത്തമാസം വാർഷിക പരീക്ഷ ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികളിൽ നവോന്മേഷവും,. പരീക്ഷാ ആശങ്കകളും പരിഹരിക്കുവാൻ വേണ്ടിയാണ് ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്.
മണിയൂർ ഗ്രാമപഞ്ചായത്ത് ചെരണ്ടത്തൂർ വാർഡ് മെമ്പർ അഷ്റഫ് പി എം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുജാത മുഖവുര ഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് ദാസൻ കെഎം അധ്യക്ഷത വഹിച്ചു.
പി കെ നാരായണൻ മാസ്റ്റർ, ഹസീന സംസാരിച്ചു. വിദ്യാർത്ഥികളെ ബോധവൽക്കരിക്കുവാനും, പാഠ്യ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസ്സും സത്യൻ മാസ്റ്റർ കൈകാര്യം ചെയ്തു. വലിയ ആവേശമായിരുന്നു 'വേനൽതുമ്പികളിലൂടെ' വിദ്യാർത്ഥികൾക്ക് ലഭിച്ചത്.
'Summer Trunks'; Sahavasa camp has started