മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയായ 'അൻപ്' ഉദ്ഘാടനം ചെയതു. മണിയൂർ ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ടവരെയും നിത്യരോഗികളെയും ഗുരുതര രോഗം ബാധിച്ചവരെയും സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് അൻപ്.


മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പേരിലുള്ള ദുരിതാശ്വാസ നിധിയുടെ നിർവ്വഹണം കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ആദ്യ സംഭാവന അഫ്സൽ എം എം കുന്നത്തുകര യിൽ നിന്നും സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു.
മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. എം ജയപ്രഭ, ഷൈന കരിയാട്ടിൽ, ശങ്കരൻ മാസ്റ്റർ, രാഗേഷ്, ഷൈനി വി.എം, മൂഴിക്കൽ പ്രമോദ് സംസാരിച്ചു. സെക്രട്ടറി സജിത്ത് കുമാർ സ്വാഗതവും ടി.ഗീത നന്ദിയും പറഞ്ഞു ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കെടുത്തു.
The Gram Panchayat Relief Fund was inaugurated