മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്തിൽ സ്വയം തൊഴിലിനായി സ്കൂട്ടർ വിതരണവും. സ്വയം തൊഴിലിനുള്ള സ്കൂട്ടർ മണിയൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കു വേണ്ടിയാണ് വിതരണം ചെയ്തത്.


സ്കൂട്ടർ വിതരണോദ്ഘാടനം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് ജയപ്രഭ അദ്ധ്യക്ഷത വഹിച്ചു.
വി.ഇ.ഒ. ശൈലേഷ് കുമാർ ആമുഖഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ശശിധരൻ മാസ്റ്റർ, ഗീത, മെമ്പർമാരായ പ്രമോദ്, ശശിധരൻ, ഫാത്തിമ, ശോഭന, പ്രഭ, മൂഴിക്കൽ പ്രമോദ്, ചിത്ര, സെക്രട്ടറി സജിത്ത് കുമാർ, പങ്കെടുത്തു.
Scooter for self employment in Maniyur for women