മണിയൂർ: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഡിസ്ട്രിബ്യൂട്ടറി കനാൽ തുറന്നു. മണിയൂർ ഗ്രാമപഞ്ചായത്തിലെ മുടപ്പിലാവിൽ ഡിസ്ട്രിബ്യൂട്ടറി കനാലാണ് നീണ്ട 22 വർഷങ്ങൾക്ക് ശേഷം തുറന്നുവിട്ടിരിക്കുകയാണ്.


സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2021ലാണ് തകരാറിലായ മുടപ്പിലാവിൽ അക്ക്വഡക്റ്റ് പുനർനിർമ്മാണം നടത്തിയത്. ഈ കനാലിലൂടെ വെള്ളം ലഭിക്കുന്നത് ധാരാളം ജനങ്ങൾക്ക് വേനൽക്കാലത്ത് ആശ്വാസമാകും.
കൂടാതെ മണിയൂർ ഗ്രാമപഞ്ചായത്തിലെ വ്യത്യസ്ത പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കനാൽ വെള്ളം നിരവധി പേർക്കാണ് ആശ്വാസമാകുക. കർഷകരുടെ കൃഷി ആവശ്യത്തിനും, വേനൽക്കാലത്ത് കുടിവെള്ള സ്രോതസ്സ് വറ്റുമെന്നുള്ള ആദിക്കുമാണ് ഇതോടെ പരിഹാരമാകുക.
The distributary canal was opened