---
title: "റോട്ടറി സ്കൂൾ; കുട്ടികളുടെ കലാ പ്രകടനങ്ങൾ നവ്യാനുഭവമായി"
english_title: "Children's art performances became a new experience"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103834/childrens-art-performances-became-a-new-experience"
published_at: "2023-03-18T22:37:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415f06eaa7c9_rotery_school.jpg"
keywords: []
---

# റോട്ടറി സ്കൂൾ; കുട്ടികളുടെ കലാ പ്രകടനങ്ങൾ നവ്യാനുഭവമായി

> **Lead Summary:** **വടകര: **വടകര റോട്ടറി ബദിര വിദ്യാലയത്തിന്റ മുപ്പതാം വാർഷികം ശ്രദ്ധേയമായി. വാർഷികത്തോടനുബന്ധിച്ച് വടകര ടൗൺ ഹാളിൽ നടന്ന കുട്ടികളുടെ കലാപ്രകടനങ്ങൾ സദസ്സിന് നവ്യാനുഭവമായി. ജന്മനാ സംസാര ശേഷിയും, കേൾവിയുമില്ലാതെ ജനിച്ചു വീണ കുട്ടികൾ താളത്തിനൊത്തു ആടുകയും പാടുകയും ചെയ്തപ്പോൾ കാണികൾ ഹർഷാരവത്തോടെ കലാ പ്രതിഭകളെ പ്രോത്സാഹിപ്പിച്ചു.

## Article Content

**വടകര: **വടകര റോട്ടറി ബദിര വിദ്യാലയത്തിന്റ മുപ്പതാം വാർഷികം ശ്രദ്ധേയമായി. വാർഷികത്തോടനുബന്ധിച്ച് വടകര ടൗൺ ഹാളിൽ നടന്ന കുട്ടികളുടെ കലാപ്രകടനങ്ങൾ സദസ്സിന് നവ്യാനുഭവമായി. ജന്മനാ സംസാര ശേഷിയും, കേൾവിയുമില്ലാതെ ജനിച്ചു വീണ കുട്ടികൾ താളത്തിനൊത്തു ആടുകയും പാടുകയും ചെയ്തപ്പോൾ കാണികൾ ഹർഷാരവത്തോടെ കലാ പ്രതിഭകളെ പ്രോത്സാഹിപ്പിച്ചു.

ആഘോഷ പരിപാടി കാസർഗോഡ് അസിസ്റ്റന്റ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ് ഐ. എ. എസ്‌. ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി സി. കെ. നാണു മുഖ്യാതിഥി ആയി. റോട്ടറി പ്രസിഡന്റ്‌ ഡോ. മുഹമ്മദ്‌ മുല്ലക്കാസ് അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക എം. മിനി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സംസ്ഥാന തല മത്സരങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയ പൂർവ വിദ്യാർഥിനികളായ അഞ്ജനയെയും, നിവേദിതയെയും, മുൻ അദ്ധ്യാപിക കെ. ശ്രുതിലയെയും ചടങ്ങിൽ അനുമോദിച്ചു. നഗരസഭ കൗൺസിലർ ടി. വി. ഹരിദാസ്, സ്കൂൾ മാനേജർ ഡോ. കെ. എം. അബ്ദുള്ള, ഡോ. എ. കെ. രാജൻ, പി. ടി. എ. പ്രസിഡന്റ്‌ എം. കെ. അബ്ദുൽ ഖാദർ, റോട്ടറി സെക്രട്ടറി ഡോ. അഫ്സൽ ഉസ്മാൻ, കെ. മുഹമ്മദ്‌ സഹൽ, കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ പി. പി. രാജൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103834/childrens-art-performances-became-a-new-experience)