നാദാപുരം: നികുതി ഭീകരതക്കെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത കരിദിനാചരണത്തിന്റെ ഭാഗമായി തൂണേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുഡിഎഫ് പ്രവർത്തകർ തൂണേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.


യുഡിഎഫ് നേതാക്കളായ കെപിസി തങ്ങൾ, യുകെ വിനോദ് കുമാർ ,കെ എം അബുബക്കർ ഹാജി,പി രാമചന്ദ്രൻ മാസ്റ്റർ, അശോകൻ തൂണേരി ,സി കെ ബഷീർ മാസ്റ്റർ,ഫസൽ മാട്ടാൻ, എൻ കെ അഭിഷേക്, സലിം പുനത്തിൽ; സുധ സത്യൻ, രജില കിഴക്കുംകരമൽ, സലാം തൂണേരി , വി കെ രജീഷ്, ഡിവൈ അബ്ദുള്ള, നാരായണൻ കണ്ണങ്കൈ, ടി പി താഹിർ എന്നിവർ നേതൃത്വം നൽകി.
UDF activists staged a protest in Thuneri