അഴിയൂർ:(vatakara.truevisionnews.com) അഴിയൂർ മാഹി ബൈപ്പാസിന്റെ അണ്ടർപാസ് വഴി മാഹി റെയിൽവേ സ്റ്റേഷനു രണ്ടാം പ്ലാറ്റ്‌ഫോമിനു സമീപത്തുകൂടെ കടന്നുപോകുന്ന റോഡ് തകർന്ന് ചെളിക്കുളമായി. ഇതിനു പുറമെ ഇരുവശങ്ങളും കാട് കയറിയതും വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഏറെ ദുരിതമായി.
നടന്നുപോകാൻ പോലും പറ്റാത്ത അവസ്ഥ. റോഡിലാകെ ഭീമൻ കുഴികളുമാണ്. കാടും റോഡും വൃത്തിയാക്കി ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Huge potholes Road collapses in Azhiyur causing misery for commuters