അഴിയൂർ: (vatakara.truevisionnews.com) അഴിയൂരിലെ ഫുട്ബോൾ പ്രേമികൾക്ക് മാറ്റുരക്കാൻ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. 'കളിയാരവങ്ങൾ ഉയരട്ടെ, ലഹരിക്കെണികൾ തകരട്ടെ' എന്ന സന്ദേശമുയർത്തി എസ്‌ഡിപിഐ അഴിയൂർ ബാബരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടർ14 ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.
അസാഫ് ടർഫിൽ നടന്ന ടൂർണമെന്റിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ടീമുകൾ അണിനിരന്നു. എൻസാദ് അഴിയൂർ വിജയികളും യുനൈറ്റഡ് അഴിയൂർ റണ്ണേഴ്‌സ് അപ്പും നേടി എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു,


വിന്നേഴ്സ് ട്രോഫിവടകര നിയോജകമണ്ഡലംകമ്മിറ്റിയംഗം സബാദ് അഴിയൂർ നിർവഹിച്ചു. സനൂജ് ബാബരി, റമീസ് ബാബരി, അനീസ് നെല്ലോളി, റഹീസ് വി പി,റഫീഖ് തങ്ങൾ.നബിൽ.കെ പി .റാജിസ് തുടങ്ങിയവർ നേതൃത്വം നൽകി.
SDPI organizes under 14 football tournament in Azhiyur