വില്യാപ്പള്ളി: (vatakara.truevisionnews.com) ഭരണഘടനാ സ്ഥാപനങ്ങളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എഐവൈഎഫ് ജില്ലാകമ്മിറ്റി വില്യാപ്പള്ളിയിൽ സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവും അക്കാദമിക് നിലവാരവും തകർത്തു കൊണ്ട് സംഘ് പരിവാറിൻ്റെ തിട്ടൂരം നടപ്പാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സർവകലാശാലകളുടെ ചാൻസലർ പദവി ദുരുപയോഗം ചെയ്ത് കൊണ്ട് ആർ എസ് എസ് അജണ്ട നടപ്പാക്കാനുള്ള കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നീക്കം ചെറുത്ത് തോല്പിക്കുമെന്നും ജിസ്മോൻ പറഞ്ഞു.


എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഭിജിത് കൊറോത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ഗവാസ്, എ ഐ വൈ എഫ് സംസ്ഥാന അംഗങ്ങളായ ശ്രീജിത്ത് മുടപ്പിലായി, അഡ്വ കെ പി ബിനൂപ്, എൻ അനുശ്രീ ജില്ലാ പ്രസിഡന്റ് റിയാസ് അഹമ്മദ്, എ ഐ എസ് എഫ് സംസ്ഥാന ജോ. സെക്രട്ടറി ബി. ദർശിത്ത്, ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചിതുടങ്ങിയവർ സംസാരിച്ചു എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി സി. കെ ബിജിത്ത് ലാൽ സ്വാഗതവും, എൻ എം രാജീവൻ നന്ദിയും പറഞ്ഞു.
AIYF District Committee youth meeting at Vilyappally in conjunction with CPI Kozhikode District Conference