വടകര: (vatakara.truevisionnews.com)മടപ്പള്ളി നാദാപുരം റോഡിലെ ആദ്യകാല വ്യാപാരി ആർകെ ദാമു (76) അന്തിച്ചു. അരനൂറ്റാണ്ടിലേറെ കാലം നാദാപുരം റോഡിലെ വ്യാപാരിയായ ദാമു നാടിൻ്റെ പ്രിയങ്കരനായിരുന്നു.
ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോൾ ഉപജീവനം നഷ്ടപ്പെട്ട ഇരകളിൽ പ്രധാനിയായിരുന്നു അദ്ദേഹം. സർക്കാറുകളും കെട്ടിട ഉടമകളും കൈയ്യൊഴിഞ്ഞ് പെരുവഴിയിലായ വ്യാപാരികളുടെ സമരമുഖത്ത് സജീവമായിരുന്ന ദാമുവിൻ്റെ പ്രതികരണം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.


ഇന്നലെ രാത്രി എട്ട് മണിയോടെ ഹൃദയാഘാതത്താലായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് രാവിലെ 11ന് കെ.ടി ബസാറിലെ രായരോത്ത് താഴെ കുനിയിൽ വീട്ടുവളപ്പിൽ നടക്കും.
പരേതയായ വളയത്തെ കുട്ടീൻ്റെ വിട ദേവിയാണ് ഭാര്യ. മക്കൾ: ദീപക് ആർ.കെ ( അലൂമിനിയം ഫാബ്രിക്കേറ്റർ) ദീപ്തി ( അധ്യാപിക കൊട്ടയോടി എൽ പി സ്കൂൾ). മരുമക്കൾ: സജീവൻ കെ സി (അധ്യാപകൻ ചോതാവൂർ ഹയർ സെക്കണ്ടറി സ്‌കൂൾ). ദീപ (അത്തോളി).
സഹോദരങ്ങൾ: അശോകൻ ആർകെ, ശാന്ത, പരേതനായ മുകുന്ദൻ.
Early businessman RK Damu passed away