വില്യാപ്പള്ളി: (vatakara.truevisionnews.com) വില്യാപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. സ്കൂൾ മദ്രസ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാവിലെ വില്യാപ്പള്ളി തൻവീറുൽ ഇസ്ലാം മദ്രസയിലേക്കു പോകുന്ന വിദ്യാർഥിയുടെ പിറകെ പത്തോളം നായകൾ പാഞ്ഞടുത്തു. ജീപ്പ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് കുട്ടി വലിയൊരു അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്.
നായകളുടെ ശല്യം കാരണം വിദ്യാർഥികൾക്ക് നടന്ന് പോകാൻ പറ്റാത്ത അവസ്ഥയാണ്. വില്യാപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും നിരവധി നായകളാണ് അലഞ്ഞു നടക്കുന്നത്. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തോ അധികൃതരോ ഒരു നടപടിയും എടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.


തെരുവ് നായശല്യം ഇല്ലാതാക്കി നാട്ടുകാർക്ക് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്ന് വില്യാപ്പള്ളി മഹല്ല് കമ്മറ്റി പഞ്ചായത്തിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Stray dog harassment is rampant in Villiyapally