ചോറോട്:( vatakara.truevisionnews.com)വടകര ചോറോട് മേൽപ്പാലത്തിന് സമീപം ദേശിയ പാത നവീകരത്തിന്റെ ഭാഗമായുള്ള അടിപ്പാത നിർമാണം നിലച്ചിട്ട് രണ്ട് മാസമായി .ചോറോട് നിവാസികൾ വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് . പടിഞ്ഞാറേ ഭാഗത്തേക്ക് പോകുന്ന അടിപ്പാത പൂർണമായും അടച്ചാണ് നിർമാണം ആരംഭിച്ചത് . 2500 റോളം കുടുംബങ്ങൾ ആശ്രയിക്കുന്ന വഴിയാണിത് .ദേശിയ പാത വീതികൂട്ടുന്നതിനനുസരിച്ച് അടിപ്പാത വീതികൂടി നിർമിക്കുമെന്നായിരുന്നു ആവശ്യം .
തുടക്കം മുതലേ പണി മന്ദഗതിയിലാണ് നീങ്ങുന്നത് . മഴ തുടങ്ങിയതോടെ താൽക്കാലികമായി നിർമിച്ച റോഡ് കാൽനടയാത്രയ്ക്ക് പോലും സാധ്യമല്ല .സ്‌കൂളുകളിലേക്കും ഹെൽത് സെന്ററിലേക്കും പോകുവാൻ കഷ്ടപ്പെടുകയാണ് നാട്ടുകാർ. മത്സ്യ തൊഴിലാളികൾക്കും ദുരിതമാണ് .ഒന്നര കിലോമീറ്ററോളം ചുറ്റിവേണം സ്‌കൂളിലേക്കെത്താൻ .അടിപ്പാത നിർമാണം തുടങ്ങിയതോടെ ദേശിയ പാതയിലെ ഗതാഗതവും വഴി തിരിച്ച് വിട്ടിരുന്നു


ഇതിന് സമീപം മണ്ണിട്ടുയർത്തി താൽക്കാലികമായി റോഡ് നിർമിച്ചിരുന്നു. ഈ റോഡ് താഴ്ന്നാണ് ഇരിക്കുന്നത്. ഇതോടെ വാഹനങ്ങൾ കേടാവുകയും വഴിയിൽ കുടുങ്ങുകയും ചെയ്യുന്നു .കഴിഞ്ഞ ദിവസം വാഹനം കേടായതിനെ തുടർന്ന് ദേശിയ പാതയിൽ മണിക്കൂറുകൾ ഗതാഗതതടസം രൂക്ഷമാണ് . .മാത്രമല്ല ചോറോട് ടൗൺ ഇപ്പോൾ ഒറ്റപ്പെട്ട സ്ഥിതിയിലുമാണ്. പടിഞ്ഞാറേ ഭാഗത്തുനിന്നും ടൗണിലേക്ക് പോവാൻ വഴി ഇല്ലാത്തതോടെ കച്ചവടവും കുറഞ്ഞു വ്യാപാരികൾ ദുരിതത്തിലായി .
Construction of Chorode flyover halted for two months