---
title: " മണിയൂരില്‍ ഓടയില്‍ കുടുങ്ങിയ പശുവിന് രക്ഷകരായി ഫയര്‍ഫോഴ്‌സ്"
english_title: " Firefighters rescue a cow trapped in a ditch"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13486/firefighters-rescue-a-cow-trapped-in-a-ditch"
published_at: "2021-11-29T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4d84a8a6ef_FIRE FORCE.jpg"
keywords: []
---

#  മണിയൂരില്‍ ഓടയില്‍ കുടുങ്ങിയ പശുവിന് രക്ഷകരായി ഫയര്‍ഫോഴ്‌സ്

> **Lead Summary:** മണിയൂര്‍ : ഓടയില്‍ കുടുങ്ങിയ പശുവിന് രക്ഷകരായി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍. പതിയാരക്കര സൗഭാഗ്യയില്‍ മുരളിധരന്റെ ഉടമസ്ഥതയിലുള്ള ഗര്‍ഭിണിയായ പശുവാണ് ഇന്ന് രാവിലെ പുല്ലുമേയുന്നതിനിടയില്‍ ഓടയില്‍ അകപ്പെട്ടത്.

## Article Content

മണിയൂര്‍ : ഓടയില്‍ കുടുങ്ങിയ പശുവിന് രക്ഷകരായി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍. പതിയാരക്കര സൗഭാഗ്യയില്‍ മുരളിധരന്റെ ഉടമസ്ഥതയിലുള്ള ഗര്‍ഭിണിയായ പശുവാണ് ഇന്ന് രാവിലെ പുല്ലുമേയുന്നതിനിടയില്‍ ഓടയില്‍ അകപ്പെട്ടത്.

നാട്ടുകാരുടെ സാഹായത്തോടെ പശുവിനെ പുറത്തെടുക്കാന്‍ ശ്രമിച്ചിട്ട് കഴിയാതെ വന്നപ്പോള്‍ ഉടമസ്ഥന്‍ വടകര അഗ്‌നിരക്ഷസേന യെ സഹായത്തിന് വിളിക്കുകയായിരുന്നു. തുടര്‍ന്ന് അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ സതീശന്റെ നേതൃത്വത്തില്‍ എത്തിയ സേന ഏറെ പണിപ്പെട്ട് ഒരു പോറലുപോലും ഏല്‍ക്കാതെ പശുവിനെ സുരക്ഷിതമായി പുറത്തെത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ വിജിത്ത് കുമാര്‍. പി, ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍മരായ സര്‍വ്വശ്രീ. സ്വപ്‌നേഷ് , എന്‍.കെ, പ്രജിത്ത് നാരായണന്‍, അര്‍ജുന്‍ സി.കെ, വിപിന്‍ എം ഹോംഗാര്‍ഡ് രതീഷ് ആര്‍ എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13486/firefighters-rescue-a-cow-trapped-in-a-ditch)