ആയഞ്ചേരി: വടകര താലൂക്കിൻ്റെ നെല്ലറ എന്ന് വിശേഷിപ്പിച്ചിരുന്ന ആയഞ്ചേരി നെൽപ്പാടങ്ങളിൽ ബഹുഭൂരിഭാഗവും വർഷങ്ങളായ് തരിശായി കിടക്കുകയാണെന്നും, ഇത് സംരക്ഷിക്കുന്നതിന് ശാസ്ത്രീയ മായ പദ്ധതികൾ തയ്യാറാക്കണമെന്നും കർഷക സംഘം ആയഞ്ചേരി വില്ലേജ് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
ചീക്കിലോഡ് യൂ.പി. സ്കൂളിൽ വസന്തനഗറിൽ ചേർന്ന സമ്മേളനം കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം എം. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ കെ സുരേഷ് അധ്യക്ഷം വഹിച്ചു. ഈയ്യക്കൽ കുഞ്ഞിരാമൻ പതാക ഉയർത്തി. ടി. പി ഹമീദ് റിപ്പോർട്ട് അവതരിപ്പിച്ചു.


കെ സോമൻ രക്തസാക്ഷി പ്രമേയവും, എം കൃഷ്ണകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ഹംസ വായേരി, സന്തോഷ് ബാബു,പുതുശ്ശേരി രാജൻ, കെ കെ മനോജൻ , ടി കൃഷ്ണൻ, ലിസ പി.കെ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വെച്ച് കർഷകരെ ആദരിച്ചു.
പ്രസിഡണ്ട് എൻ കെ സുരേഷ്, കെ സോമൻ, ലിസ പി.കെ വൈസ് പ്രസിഡണ്ടുമാർ, സെക്രട്ടറി ടി.പി ഹമീദ്, കെ സജീവൻ മാസ്റ്റർ, ലീല കെ.പി ജോയിന്റ് സെക്രട്ടറിമാർ ടി. കൃഷ്ണൻ ഖജാൻജി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
plan should be prepared to protect Ayancheri fields Farmers group