വടകര: പൂവാടൻ ഗേറ്റ് റെയിൽവേ അടിപ്പാതയിൽ പ്രദേശവാസികൾ ദുരിതത്തിൽ. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ വെള്ളക്കെട്ട് ദുരിതം നിലനിൽക്കുകയാണ്. മഴവെള്ളം ഒഴിവാക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടും അടിപ്പാത വെള്ളത്തിൽ തന്നെയാണ്. അടിപ്പാതയ്ക്ക് മുകളിലായി മേൽക്കൂരയും വൈദ്യുദീകരണം നടക്കാത്തതും തിരിച്ചടിയായി.
ഒരു കോടി രൂപയുടെ എസ്റ്റിമേറ്റിൽ തുടക്കം കുറിച്ച പ്രവർത്തി നാല് കോടിയിലെത്തിയിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.വെള്ളക്കെട്ട് പരിഹരിക്കാൻ ഓട്ടോമാറ്റിക് പമ്പ് സംവിധാനം ഏർപ്പെടുത്തിയതാണ്.എന്നാൽ ഇത് പരാജയമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഇതോടെ അടിപ്പാത പൂർണമായും ഉപയോഗശൂന്യമായി.


വെള്ളം ഒഴിവാക്കുന്നതിന്റെ ഭാഗമായി അടിപ്പാതയ്ക്കടുത്ത് ഒരു കിണർ നിർമിച്ചിട്ടുണ്ട്.അടിപ്പാതയിലേക്കെത്തുന്ന മഴവെള്ളം ഈ കിണറിലേക്ക് ഒഴുകിയെത്തും. കിണറിന്റെ നിശ്ചിത ലെവലിൽ വെള്ളമെത്തിയാൽ വെള്ളം ഓട്ടോമാറ്റിക്കായി പാമ്പ് ചെയ്ത സമീപത്തെ ഓവുചാലിലേക്ക് ഒഴുക്കി വിടാനായിരുന്നു പദ്ധതി.
എന്നാൽ ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണ്. മാത്രമല്ല പ്രദേശത്ത് ശക്തമായ ഉറവയും ഉണ്ട്. പാമ്പ് ചെയ്ത ഒഴുവാക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം കിണറ്റിലേക്ക് ഒഴുകിയെത്തുന്നുണ്ട്. വെദ്യുതിബന്ധം ഇല്ലാതെയും പെട്ടന്ന് പാതയിൽ വെള്ളം ഉയരുന്ന സ്ഥിതിയാണ് .ഇതാണ് അടിപ്പാതയിൽ വെള്ളം ഉയരാൻ കാരണം.
നാട്ടുകാർക്ക് ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നെങ്കിലും മഴപെയ്തതോടെ അടിപ്പാത വെള്ളത്തിൽ മുങ്ങുകയായിരുന്നു . പ്രദേശവാസികൾ റെയിൽവേ പാത മുറിച്ച കടന്നാണ് ഇപ്പോൾ മറുപുറം പോകുന്നത്.
കാൽനട യാത്ര പോലും സാധിക്കാത്ത രീതിയിൽ ഇവിടെ വെള്ളം പൊങ്ങിയിട്ടുണ്ട്.2021 മാർച്ച് 31 നാണ് ഇവിടെയുണ്ടായിരുന്ന ലെവെൽക്രോസ്സ് അടിപ്പാത നിർമാണത്തിനായി പൂട്ടിയത്. ഒരു വർഷം കൊണ്ട് അടിപ്പാത നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും .പ്രവർത്തി നീളുകയായിരുന്നു. 2024 ജൂലൈ ആദ്യം തുറന്നുകൊടുക്കവുന്ന വിധത്തിൽ പ്രവർത്തി പൂർത്തിയാക്കിയിരുന്നു. മഴ പെയ്തതോടെ ഇവിടെ വെള്ളമുയർന്നതോടെ കാൽനട യാത്ര പോലും ദുസ്സഹമാണ്.
Waterlogging at vatakara Poovadan Gate continues to plague local residents