വടകര: നഷ്ടപരിഹാരം ലഭിക്കാത്ത വേദനയുമായി കെ.ടി.ബസാറിലെ വ്യാപാരി രയരങ്ങോത്ത് പുറത്തേ പറമ്പത്ത് സുകുമാരന്‍ യാത്രയായി. തന്റെ പിതാവില്‍ നിന്നും കട ഏറ്റെടുത്ത് കഴിഞ്ഞ 30 വര്‍ഷക്കാലമായി ദേശീയപാത യില്‍ കെ.ടി ബസാറില്‍ കച്ചവടം നടത്തി വരികയായിരുന്നു. പാത വികസനത്തിനായി സ്ഥാപനം പൊളിച്ചു മാറ്റിയിരുന്നു.
എന്നാല്‍ നിയമപരമായ നഷ്ടപരിഹാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഇക്കാരണത്താല്‍ അദ്ദേഹത്തിന് മാനസികമായി ഏറെ പ്രയാസം ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. കടുത്ത സമ്മര്‍ദ്ദം മൂലം മസ്തിഷ്‌കഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വാകാര്യ ആശുപത്രിയില്‍ നിന്നാണ് മരണം നടന്നതെന്ന് വ്യപാരിവ്യവസായി ഏകോപന സമിതിയും കര്‍മ്മ സമിതിയും പറഞ്ഞു .


നഷ്ടപരിഹാരം ലഭിക്കാതെ മരണമടയേണ്ടി വന്നത് അധികൃതരുടെ നിരുത്തരവാദപരമായ നയത്തിന്റെ ഇരയാണ് പറമ്പത്ത് സുകുമാരനെന്ന് കര്‍മ്മ സമിതി ജില്ലാ നേതാക്കളായ എ ടി മഹേഷ്, പ്രദീപ് ചോമ്പാല, വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ സലാം എന്നിവര്‍ ആരോപിച്ചു .
Sukumaran left with no compensation