---
title: "അറിവിലും ഓര്‍മ്മയിലും താരമായി മൂന്നു വയസ്സുകാരി ക്യതി ലോകേഷ് "
english_title: "Three year old Kyathi Lokesh is a star in knowledge and memory"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17035/three-year-old-kyathi-lokesh-is-a-star-in-knowledge-and-memory"
published_at: "2021-12-20T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c074813a0f9_RECORDS -INDIA BOOKS .jpg"
keywords: []
---

# അറിവിലും ഓര്‍മ്മയിലും താരമായി മൂന്നു വയസ്സുകാരി ക്യതി ലോകേഷ് 

> **Lead Summary:** ഒഞ്ചിയം: ഓര്‍മ്മ ശക്തിയിലും അറിവിലും താരമാണിപ്പോള്‍ മൂന്നു വയസ്സുകാരി ക്യതി ലോകേഷ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം ലഭിച്ചതോടെ നാടാകെ ചര്‍ച്ചയാണീ കുരുന്നു പ്രതിഭ.

## Article Content

ഒഞ്ചിയം: ഓര്‍മ്മ ശക്തിയിലും അറിവിലും താരമാണിപ്പോള്‍ മൂന്നു വയസ്സുകാരി ക്യതി ലോകേഷ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം ലഭിച്ചതോടെ നാടാകെ ചര്‍ച്ചയാണീ കുരുന്നു പ്രതിഭ.

450 ഓളം വസ്തുക്കളെ തിരിച്ചറിഞ്ഞ് പേര് പറഞ്ഞാണ് പ്രതിഭ തെളിയിച്ചത്. ഇവയില്‍ ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളുടെ പതാക വരെയുള്‍പ്പെടും. നാല് ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുന്നുണ്ട്.

ഒഞ്ചിയം സ്വദേശി ബംഗുളുരുവിലെ ലോകേഷിന്റെയും റീത്ത ലോ കേഷിന്റെയും മകളാണ്. ഏജീസ് ഓഫീസില്‍ നിന്നും വിരമിച്ച ഒഞ്ചിയത്തെ പാറേമ്മല്‍ ദയാനന്ദന്റെയും അഞ്ജലിയുടെയും പേരക്കുട്ടിയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17035/three-year-old-kyathi-lokesh-is-a-star-in-knowledge-and-memory)