---
title: "#fined | വടകര ഹൈവേയിൽ സെപ്ടിക് ടാങ്ക് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി പിടികൂടി; പിഴ ചുമത്തി "
english_title: "#Tankerlorry #captured #Septectankwaste #VadakaraHighway #fined"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171342/tankerlorry-captured-septectankwaste-vadakarahighway-fined"
published_at: "2023-12-22T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585475c09eeb_lorry.jpg"
keywords: []
---

# #fined | വടകര ഹൈവേയിൽ സെപ്ടിക് ടാങ്ക് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി പിടികൂടി; പിഴ ചുമത്തി 

> **Lead Summary:** **വടകര: [ **വടകര കരിമ്പനപാലത്തിന് സമീപം ഹൈവേയിൽ സെപ്ടിക് ടാങ്ക് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി പോലീസ് പിടിച്ചെടുത്തു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശശി.എൻ.ആറിന്റെ നേതൃത്വത്തിൽ വടകര പോലീസിന്റെ സഹായത്തോടെ പിടിച്ചെടുത്ത്, 20,000 രൂപ പിഴ ചുമത്തി.

## Article Content

**വടകര: [ **വടകര കരിമ്പനപാലത്തിന് സമീപം ഹൈവേയിൽ സെപ്ടിക് ടാങ്ക് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി പോലീസ് പിടിച്ചെടുത്തു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശശി.എൻ.ആറിന്റെ നേതൃത്വത്തിൽ വടകര പോലീസിന്റെ സഹായത്തോടെ പിടിച്ചെടുത്ത്, 20,000 രൂപ പിഴ ചുമത്തി.

വടകര നഗരസഭ രാത്രികാല ആരോഗ്യ വിഭാഗം പരിശോധനയ്ക്കിടെ 24ാം വാർഡിൽ രാമാനന്ദ ഭജന മഠത്തിന് മുമ്പിൽ കരിമ്പനപാലത്തിന് സമീപം ഹൈവേയിൽ സെപ്ടിക് ടാങ്ക് മാലിന്യം തള്ളാനെത്തിയ കെ.എൽ. 53 A 2075 ടാങ്കർ ലോറിയാണ് പിടികൂടിയത്.

വണ്ടി വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾക്കായി പോലീസിന് അറിയിപ്പ് നൽകിയിട്ടുള്ളതാണെന്ന് നഗരസഭ ക്ലീൻസിറ്റി മാനേജർ കെ.പി. രമേശൻ അറിയിച്ചു.

രാത്രികാല പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ സി.വി. വിനോദ്, ശുചീകരണ തൊഴിലാളിയായ ടി.സി. പ്രദീപൻ, ഡ്രൈവർ മജീദ് എന്നിവർ സംബന്ധിച്ചു. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന് നഗരസഭ സെക്രട്ടറി എൻ. കെ.ഹരീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171342/tankerlorry-captured-septectankwaste-vadakarahighway-fined)