കടമേരി: (vatakara.truevisionnews.com) കടമേരി ശ്രീ കാരേ പുതിയോട്ടിൽ ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള ബാലവേദിയുടേയും, വനിത വേദിയുടേയും നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു.


എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയ കുട്ടികളെയാണ് അനുമോദിച്ചത്. ക്ഷേത്ര അങ്കണത്തിലെ കെ.വി പത്മനാഭൻ നായർ സ്മാരക ഹാളിൽ ചേർന്ന അനുമോദന സദസ്സ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഒ.കെ ശിവദാസൻ നായർ അധ്യക്ഷം വഹിച്ചു. പി.കെ പ്രമോദ് മാസ്റ്റർ, കെ.വി രാജേഷ്, സുരേഷ് ബാബു കെ വി. എന്നിവർ സംസാരിച്ചു.
Kadameri Kareputhiyottil Temple Committee felicitates top achievers