#Denguefever | ചോമ്പാൽ തുറമുഖത്ത് ഡെങ്കിപ്പനി, പത്തിന് യോഗം വിളിച്ച് ചേർക്കും

#Denguefever | ചോമ്പാൽ തുറമുഖത്ത് ഡെങ്കിപ്പനി, പത്തിന് യോഗം വിളിച്ച് ചേർക്കും
Jan 5, 2024 08:36 PM | By MITHRA K P

അഴിയൂർ: (vatakaranews.in) ചോമ്പാൽ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നത് തടയാൻ ബന്ധപ്പെട്ടവരുടെ യോഗം ജനുവരി പത്തിന് വിളിച്ച് ചേർക്കാൻ അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. കാലത്ത് പത്തിന് തുറമുഖത്ത് യോഗം നടക്കും.

ജനപ്രതിനിധികൾ, കോസ്റ്റൽ പോലീസ്, തുറമുഖ വകുപ്പ് പ്രതിനിധികൾ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. തുറമുഖത്തിനുള്ളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന വള്ളത്തിലും ചെറുതോണിയിലും വെള്ളം കെട്ടിനിന്ന് ഇവിടം കൊതുക് വളർത്തു കേന്ദ്രമായി മാറിയതായി യോഗത്തിൽ പരാതി ഉയർന്നു.

നിരവധി പേർ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. ഹാർബർ പരിസരത്ത് ശുചീകരണം നടത്തുന്ന കാര്യങ്ങൾ അടക്കം യോഗം ചർച്ചചെയ്യും. ഉച്ചസമയത്ത് ഒപിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് സത്വര നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, മെഡിക്കൽ ഓഫീസർ ഡോ: ഡെയ്‌സി ഗോറി പി ശ്രീധരൻ, കെ എ സുരേന്ദ്രൻ, എ ടി ശ്രീധരൻ, പ്രദീപ് ചോമ്പാല, കെ അൻവർഹാജി,കെ പ്രശാന്ത്, കെ കെ ജയചന്ദ്രൻ, കെ ലീല, സി സുഗതൻ, ബിജു ജയ്‌സൺ, ആർ രമ്യ എന്നിവർ സംസാരിച്ചു.

#Denguefever #Chombalport #call #meeting

Next TV

Related Stories
 #UralungalSociety|ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

Apr 30, 2024 10:11 PM

#UralungalSociety|ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

സംസ്ഥാനത്ത് 20-ല്‍പ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയില്‍ രാജ്യത്തെ മുന്‍നിരനിര്‍മ്മാണസ്ഥാപനങ്ങളെക്കാള്‍...

Read More >>
#JournalistAssociation|പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ

Apr 30, 2024 07:56 PM

#JournalistAssociation|പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ

ഉച്ച തിരിഞ്ഞ് 2 30ന് ശാരീരിക വൈകല്യങ്ങളെ തോൽപ്പിച്ചു സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശാരിക എ കെ ഉദ്ഘാടനം...

Read More >>
#drugcase|പോലീന്റെ കേസന്വേഷണത്തിലെ വീഴ്ച: രണ്ട് മയക്കുമരുന്നു കേസുകളിൽ യുവാക്കളെ കോടതി വെറുതെ വിട്ടു

Apr 30, 2024 06:09 PM

#drugcase|പോലീന്റെ കേസന്വേഷണത്തിലെ വീഴ്ച: രണ്ട് മയക്കുമരുന്നു കേസുകളിൽ യുവാക്കളെ കോടതി വെറുതെ വിട്ടു

ഇരു കേസുകളിലുമായി 13 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തിരുന്നു....

Read More >>
#cmhospital | കരുതൽ തണൽ : വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 30, 2024 02:55 PM

#cmhospital | കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

Apr 30, 2024 01:41 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
  #campaign|വിവാദങ്ങളിൽ പുകഞ്ഞ് ; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്

Apr 30, 2024 11:34 AM

#campaign|വിവാദങ്ങളിൽ പുകഞ്ഞ് ; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്

തിരഞ്ഞെടുപ്പിന് ശേഷവും സിപിഐഎം ആരോപണം തുടരുന്ന സാഹചര്യത്തിലാണ്...

Read More >>
Top Stories