---
title: "#CDS | ആയഞ്ചേരി കുടുബശ്രീ സി.ഡി.എസ്സ് കോഴിയും കൂടും വിതരണം ചെയ്തു "
english_title: "#Ayancheri #Kutumbashree #CDS #distributed #chicken #coop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177443/ayancheri-kutumbashree-cds-distributed-chicken-coop"
published_at: "2024-01-17T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7a89a14f93_cds.jpg"
keywords: []
---

# #CDS | ആയഞ്ചേരി കുടുബശ്രീ സി.ഡി.എസ്സ് കോഴിയും കൂടും വിതരണം ചെയ്തു 

> **Lead Summary:** **ആയഞ്ചേരി: [** ആയഞ്ചേരി കുടുബശ്രീ സി.ഡി.എസ്സ് കോഴിയും കൂടും വിതരണം ചെയ്തു. ആയഞ്ചേരി ടൗണിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്ജ് സരള കൊള്ളിക്കാവിൽ ഉദ്‌ഘാടനം ചെയ്തു. കോഴിമുട്ട ഉല്പാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെയാണ് കുടുബശ്രീ മിഷൻ ഈ പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**ആയഞ്ചേരി: [** ആയഞ്ചേരി കുടുബശ്രീ സി.ഡി.എസ്സ് കോഴിയും കൂടും വിതരണം ചെയ്തു. ആയഞ്ചേരി ടൗണിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്ജ് സരള കൊള്ളിക്കാവിൽ ഉദ്‌ഘാടനം ചെയ്തു. കോഴിമുട്ട ഉല്പാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെയാണ് കുടുബശ്രീ മിഷൻ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഒരു യൂനിറ്റിന് 15,000 രൂപ വീതം ഇരുപത് യൂനിറ്റുകൾക്ക് 3 ലക്ഷം രൂപയുടെ വായ്പാ പദ്ധതിയാണ് നടപ്പിലാക്കിയത്. Bv 380 ഇനത്തിൽപ്പെട്ട കോഴിയും ഹൈടെക്ക് കൂടുമാണ് വിതരണം ചെയ്തത്.

പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാന്മാരായ അഷറഫ് വെളളിലാട്ട്, ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, അസി: സെക്രട്ടറി രാജീവ്കുമാർ സി.ഡി എസ്സ് അംഗങ്ങളായ രാധ ചാലിൽ, സ്മിത കെ.പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177443/ayancheri-kutumbashree-cds-distributed-chicken-coop)