ഓർക്കാട്ടേരി: (vatakaranews.com) ഓർക്കാട്ടേരി - മണവാട്ടി റോഡ് സൗഹൃദം കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന വൈ.എം. കുമാരൻ്റെ ആറാം ചരമവാർഷികത്തിൽ സൗഹൃദം കൂട്ടായ്‌മ സംഘടിപ്പിച്ചു. പരിപാടി എം.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.


ടി.എൻ.കെ ശശീന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ജി.ഗോവിന്ദക്കുറുപ്പ്, ഹംസ ഹാജി മുക്കത്ത്, മഠത്തിൽ വത്സൻ, പി.പി. രതീശൻ മാസ്റ്റർ, ജിതിൻ മാധവ് എന്നിവർ സംസാരിച്ചു.
#YM Kumaran #6th #deathanniversary #association #organized #friendship #getogether