Jan 25, 2024 12:51 PM

ആയഞ്ചേരി: (vatakaranews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസ്സിലെ എൻ. അബ്ദുൽ ഹമീദ് ചുമതലയേറ്റു. നിലവിലെ പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ രാജിവച്ചതിനെ തുടർന്നാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തിയത്. യു.ഡി.എഫ്. ധാരണ പ്രകാരം ആദ്യ മൂന്നുവർഷം മുസ്ലിം ലീഗിനും തുടർന്നുള്ള രണ്ടുവർഷം കോൺഗ്രസിനുമാണ് പ്രസിഡൻ്റ് പദവി തീരുമാനിച്ചിരുന്നത്. അതുപ്രകാരം കാലാവധി കഴിഞ്ഞ ലീഗിലെ മൊയ്തു മാസ്റ്റർ രാജിവെക്കുകയായിരുന്നു.

പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ തോടന്നൂർ എ.ഇ.ഒ. എം. വിനോദ് നേതൃത്വം നൽകി. 17 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഏഴും അംഗങ്ങളാണുള്ളത്. ഹമീദ് പത്തു വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.എമ്മിലെ ടി.സജിത്തിന് ഏഴ് വോട്ടാണ് ലഭിച്ചത് . തുടർന്ന് നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ പുതിയ പ്രസിഡൻ്റിന് സത്യ വാചകം ചൊല്ലിക്കൊടുത്തു. പരിപാടിയിൽ വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷയായി.

സ്ഥിരം സമിതി ചെയർമാൻമാരായ അഷ്റഫ് വെള്ളിലാട്ട്, പി. എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, മുൻ പ്രസിഡൻ്റുമാരായ കാട്ടിൽ മൊയ്തു മാസ്റ്റർ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ടി.എൻ. അബ്ദുന്നാസർ, വാർഡ് മെംബർമാർ, സെക്രട്ടറി കെ. ശീതള, രാഷ്ട്രീയ പാർട്ടി നേതാക്കളായ കണ്ണോത്ത് ദാമോദരൻ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, സി. എം. അഹ്മദ് മൗലവി, മലയിൽ ബാലകൃഷ്ണൻ, ഹാരിസ് മുറിച്ചാണ്ടി, എം. ഇബ്രാഹിം മാസ്റ്റർ, എൻ. കെ. ഗോവിന്ദൻ, വി. പി. ഗീത, രൂപ കേളോത്ത്, ടി. കെ. അശോകൻ, എൻ. കെ. ബാലകൃഷ്ണൻ, കളത്തിൽ അബ്ദുല്ല മാസ്റ്റർ, പി.പി. ബാലൻ എന്നിവർ സംസാരിച്ചു. ഒപ്പം മുന്നണി ധാരണ പ്രകാരം നിലവിലെ വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ രാജിവെച്ച് മുസ്‌ലിം ലീഗിലെ ഒരു വനിതാ അംഗം വൈസ് പ്രസിൻ്റാവുകയും ചെയ്യും

#Ayancheri #GramPanchayath #newpresident #Abdulhamid.n #took #charge

Next TV

Top Stories