Feb 5, 2024 05:07 PM

വടകര: (vatakaranews.in) പ്രമാദമായ വടകര താലൂക്ക് ഓഫീസ് തീപിടുത്ത കേസിലെ പ്രതിയെ കോടതി വെറുതെവിട്ട സാഹചര്യത്തിൽ ഇതിലെ യഥാർത്ഥ പ്രതി ആരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളും നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടവും കത്തിപ്പോയ സംഭവം കേരളത്തിൽ മുഴുവൻ വലിയ ചർച്ചയായതാണ്.

എന്നാൽ ഇത്രയും വലിയ കേസ് ലാഘവത്തോടെയാണ് പൊലിസ് അന്വേഷിച്ചതെന്നാണ് കോടതി വിധിയിൽ നിന്നും വ്യക്തമാകുന്നത്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലും കേസിലെ കണ്ണികൾ കൂട്ടിച്ചേർക്കുന്നതിലും ഉദ്യോഗസ്ഥർ അമ്പേ പരാജയപ്പെട്ടു.

താലൂക്കിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവത്തിൽ പൊലിസ് പ്രതിയെന്ന് കണ്ടെത്തിയ ആളെ വെറുതെ വിട്ടിരിക്കുകയാണ്. വെറുമൊരു സി.സി.ടി.വി ദൃശ്യത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നടത്തിയ വാദമുഖങ്ങൾ പരാജയപ്പെടുമെന്ന അറിവുപോലും ഇല്ലാത്തവരാണോ ഉദ്യോഗസ്ഥർ? സംഭവത്തിൽ പുനരന്വേഷണം നടത്തി ഇതിലെ യഥാർത്ഥ പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും. എം.എൽ.എ പ്രസ്താവിച്ചു.

#Taluk #office #fire #Police #clarify #who #real #accused #KKRamaMLA

Next TV

Top Stories










News Roundup