അഴിയൂർ: (vatakaranews.in) ഏറെ ചർച്ചയായ അഴിയൂർ ലഹരി മാഫിയ കേസ് ഇരയെ നേരിട്ട് കേട്ട് ഹൈക്കോടതി. ജഡ്ജ് ബെച്ചു കുര്യൻ ജോസഫ് ആണ് ഇരയായ വിദ്യാർത്ഥിനിയേയും മാതാവിനേയും ചേംബറിൽ വെച്ച് നേരിട്ട് കേട്ടത്.


സംഭവം സംബന്ധിച്ച് വടകര ഡി വൈ എസ പി ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് മാതാവ് നൽകിയ ഹരജി പരിഗണിക്കവെയാണ് വിദ്യാർത്ഥിനിയെ നേരിട്ട് കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.
വിദ്യാർത്ഥിനിയിൽ നിന്നും മാതാവിൽ നിന്നും വിശദമായി കാര്യങ്ങൾ കേട്ട ഹൈക്കോടതി കേസ് ഡയറി ഹാജരാക്കാൻ കേരള സർക്കാരിന് നിർദ്ദേശം നൽകി. കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും. പരാതിക്കാർക്ക് വേണ്ടി അഡ്വ. എ രാജസിംഹൻ ഹാജരായി.
#Azhiyur #drug #mafiacase #HighCourt #heard #victim #directly