വടകര: (vatakaranews.in) മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
അപകടം മൂലം മരണമടയുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷവും, അപകടത്തിൽ പൂർണ അംഗവൈകല്യം സംഭവിച്ചാൽ 10 ലക്ഷവും, ഭാഗികമായ സ്ഥിരമായ അംഗവൈകല്യത്തിന് മെഡിക്കൽ ബോർഡ് ശുപാർശ പ്രകാരം പരമാവധി 10 ലക്ഷവും, മരണത്തിലേക്കോ സ്ഥിരമായ അംഗവൈകല്യത്തിലേക്ക് നയിച്ചില്ലെങ്കിൽ കൂടി അപകട മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് ആയി ഒരു ലക്ഷവും കോമറ്റോസ് ആനുകൂല്യമായി ഒരു ലക്ഷം രൂപയും അപകടം സംഭവിച്ച് ഏഴ് ദിവസത്തിൽ കൂടുതൽ അഡ്മിറ്റ് ആക്കുന്നതിനുളള അനുകൂല്യമായി 10000 രൂപയുമാണ് ലഭിക്കുക.
അപകട മരണം ആണെങ്കിൽ മൃതദേഹം ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടു പോകുന്നതിന് ആംബുലൻസ് ചാർജായി 5000 രൂപ, അന്ത്യകർമ്മങ്ങൾക്കുളള ചെലവായി 5000 രൂപ വരെ ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയുടെ 25 വയസ്സിൽ താഴെ പ്രായമുളള മക്കളുടെ പഠനാവശ്യത്തിന് പരമാവധി 100000 രൂപയും കുടുംബത്തിന് ഒറ്റത്തവണത്തേയ്ക്ക് ധനസഹായമായി നൽകും.
18 നും 70 നും ഇടയിൽ പ്രായമുളളവർക്ക് പദ്ധതിയിൽ അംഗമാകാം. 2024 മാർച്ച് 30 നകം അപേക്ഷിച്ച് പ്രീമിയം തുകയായ 509 രൂപ അടുത്തുളള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ അടയ്ക്കണം. പോളിസിയുടെ കാലാവധി 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയാണ്.
മൂഴുവൻ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വളളത്തിലെ/ബോട്ടിലെ എല്ലാ തൊഴിലാളികളെയും എസ്.എച്ച്.ജി ഗ്രൂപ്പുകൾ എല്ലാ അംഗങ്ങളെയും (വനിതകളുൾപ്പെടെ) മുഴുവൻ അനുബന്ധ തൊഴിലാളികളേയും ഇൻഷൂർ ചെയ്യണമെന്ന് ജില്ലാ മാനേജർ അറിയിച്ചു. ജില്ലാ ഓഫീസ് - 0495 2380344, 9446300813, ക്ലസ്റ്റർ ഓഫീസുകൾ - 9961132780, 9074106734, 7561027919, 9562992323.
#lakh #rupees #Accident #Insurance #Scheme #Fishermen