ആയഞ്ചേരി: (vatakaranews.com) വടകര പാർലിമെൻ്റ് എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർക്ക് ആയഞ്ചേരിയിൽ ആവേശകരമായ സ്വീകരണമൊരുക്കി. ശിങ്കാരിമേളത്തിൻ്റെയും, മുത്തുക്കുടയേന്തിയ ബാലികമാരുടേയും അകമ്പടിയോടെ ടീച്ചർക്ക് വോട്ട് അഭ്യർത്ഥിച്ച പ്ലക്കാർഡുമേന്തി 100 കണക്കിന് ആളുകൾ സ്ഥാനാർത്ഥിയെ ആയഞ്ചേരി ടൗണിലൂടെ ആനയിച്ചു.ഒപ്പം ടൗണിൻ്റെ ഇരുവശങ്ങളിലും കൂടി നിന്നവർ ടീച്ചർക്ക് വിജയാശംസകൾ നേർന്നു.


വി.ടി.ബാലൻ മാസ്റ്റർ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, യു വി കുമാരൻ, കെ.കെ. നാരായണൻ മാസ്റ്റർ, രാജേഷ് പുതുശ്ശേരി, സജിത പി.കെ, രജനി തിരിക്കോട്ട്, ലിസ പി.കെ, കെ കെ രാജൻ, കണ്ടോത്ത് കുഞ്ഞിരാമൻ, സി.എച്ച് ഹമീദ് മാസ്റ്റർ, കണ്ടോത്ത് ശശി, കെ.വി. ജയരാജൻ,സുരേഷ് എൻ കെ , ജിൻസി കെ പി, പ്രജിത്ത് ആർ, പ്രതീശൻ ആർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#rousing #welcome #Shailajateacher #Ayancheri