---
title: "#Greenstatuscertificate | ചോറോട് ഗ്രാമപഞ്ചായത്തിൽ പത്ത് സ്ഥാപനങ്ങൾക്ക് ഹരിത പദവി സർട്ടിഫിക്കറ്റ് "
english_title: "#Green #status #certificate #10 #institutions #Chorodu #Gram #Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190467/green-status-certificate-10-institutions-chorodu-gram-panchayat"
published_at: "2024-03-09T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec53b64afe0_chorodu.jpg"
keywords: []
---

# #Greenstatuscertificate | ചോറോട് ഗ്രാമപഞ്ചായത്തിൽ പത്ത് സ്ഥാപനങ്ങൾക്ക് ഹരിത പദവി സർട്ടിഫിക്കറ്റ് 

> **Lead Summary:** **വടകര: **ചോറോട് ഗ്രാമ പഞ്ചായത്തിലെ പത്ത് സ്ഥാപനങ്ങൾക്ക് ഹരിത കേരളം മിഷന്റെഹരിത പദവി സർട്ടിഫിക്കറ്റ് ലഭിച്ചു. കൃഷി, ജലസംരക്ഷണം, ഊർജ സംരക്ഷണം എന്നിവയാണ് ഹരിത സ്ഥാപനത്തിനുള്ള മാന ദണ്ഡം.

## Article Content

**വടകര: **ചോറോട് ഗ്രാമ പഞ്ചായത്തിലെ പത്ത് സ്ഥാപനങ്ങൾക്ക് ഹരിത കേരളം മിഷന്റെഹരിത പദവി സർട്ടിഫിക്കറ്റ് ലഭിച്ചു. കൃഷി, ജലസംരക്ഷണം, ഊർജ സംരക്ഷണം എന്നിവയാണ് ഹരിത സ്ഥാപനത്തിനുള്ള മാന ദണ്ഡം.

ചോറോട് ഗ്രാമ പഞ്ചായത്ത് ഓഫിസ്, ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം, ഗവ. ഫിഷറീസ് എൽ.പി. സ്ക്കൂൾ, ഗവ. എൽ.പി. മുട്ടുങ്ങൽ, ഹരിശ്രീ അങ്കണവാടി( 11-ാം വാർഡ്) അക്ഷര അങ്കണവാടി ( 16-ാം വാർഡ്) ചോറോട് കൃഷി ഭവൻ, മൃഗാശുപത്രി മാങ്ങോട്ട് പാറ, ഗവ. ആയൂർവേദ ആശുപത്രി, ബഡ്സ് സ്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് കെ.കെ. രമ എം എൽ ഏ സർട്ടിഫിക്കറ്റ് നൽകി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. മധുസൂദനൻ, സി. നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ്എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190467/green-status-certificate-10-institutions-chorodu-gram-panchayat)