വടകര : (vatakaranews.com) വടകര പാർലമെൻ്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷാഫി പറമ്പിൽ എംഎൽഎയെ വരവേറ്റ് പതിനായിരങ്ങൾ. ഇന്ന്. വൈകിട്ട് 3 മണിയോടെ തന്നെ വടകര ടൗൺ ജന നിബിഡമായി.കോട്ടപ്പറമ്പിൽ ആണ് സ്വീകരണവേദി ഒരുക്കിയെങ്കിലും ജനബാഹുല്യം കാരണം പലർക്കും അവിടേക്ക് എത്താൻ കഴിഞ്ഞില്ല.


സ്ഥാനാർത്ഥിയെ പ്രവർത്തകർ ചുമലിലേറ്റിയാണ് വേദിയിലേക്ക് എത്തിച്ചത്. ഷാഫിയുടെ സ്ഥാനാർത്ഥിത്വം വടകരയിൽ യുഡിഎഫ് ക്യാമ്പിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
#LokSabha #Elections #Tens #thousands #welcomed #UDF #candidate #ShafiParampil #Vadakara