---
title: "#ShafiParambil | മുല്ലപ്പളളിയുടെ അനുഗ്രഹം തേടി ഷാഫി പറമ്പില്‍"
english_title: "#ShafiParambil #Seeking #blessings #Mullapalli "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190949/shafiparambil-seeking-blessings-mullapalli"
published_at: "2024-03-11T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef1747ddff7_shafi_1.jpg"
keywords: []
---

# #ShafiParambil | മുല്ലപ്പളളിയുടെ അനുഗ്രഹം തേടി ഷാഫി പറമ്പില്‍

> **Lead Summary:** **വടകര :[ **വടകര മണ്ഡലത്തില്‍ ആര്‍.എം.പി.ഐ യുടെ പിന്തുണയോടെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ ചോമ്പാലിലെ വീട്ടിലെത്തി അനുഗ്രഹം ഏറ്റുവാങ്ങി .

## Article Content

**വടകര :[ **വടകര മണ്ഡലത്തില്‍ ആര്‍.എം.പി.ഐ യുടെ പിന്തുണയോടെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ ചോമ്പാലിലെ വീട്ടിലെത്തി അനുഗ്രഹം ഏറ്റുവാങ്ങി .

യു.ഡി.എഫ് തിരിച്ചു പിടിച്ച സി.പി.എംന്‍റെ പൊന്നാപുരം കോട്ടയായ വടകര കാത്തു സൂക്ഷിക്കാന്‍ കഴിവുളള യുവ പോരാളിയാണ് ഷാഫി പറമ്പില്‍ എന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. അഴിമതി ആരോപണം നേരിടുന്ന ഒരു സ്ഥാനാര്‍ത്ഥിയെയാണ് ഷാഫി നേരിടുന്നത് .

അഡ്വ ഐ.മൂസ്സ , യു.ബാലനാരായണന്‍ , പാറക്കല്‍ അബ്ദുളള , രാഹുല്‍ മാങ്കൂട്ടത്തില്‍ , പി.ബാബുരാജന്‍ , പ്രദീപ് ചോമ്പാല , ആയിഷ ഉമ്മര്‍ കവിത അനില്‍ കുമാര്‍ വി.എം ചന്ദ്രന്‍, പി.കെ ഹബീബ്,,രാജേഷ് കീഴരിയൂര്‍, വി.പി ദുല്‍ഖിഫില്‍, , മിസ്ഹബ് കീഴരിയൂര്‍, , ബാബു ഒഞ്ചിയം , കെ.അന്‍വര്‍ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190949/shafiparambil-seeking-blessings-mullapalli)