വടകര: രാജ്യത്തെ തെരഞ്ഞെടുപ്പ് ഏത് തീയതിയിൽ നടന്നാലും ബി ജെ പി അതിനെ നേരിടാൻ സജ്ജമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനും വടകര ലോകസഭാ സ്ഥാനാർത്ഥിയുമാർ സി.ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.


രാജ്യത്തെ യുവജനങ്ങൾ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും നരേന്ദ്ര മോദി സർക്കാരിൻ്റെ തുടർ ഭരണത്തിന് വേണ്ടിയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ യുവാക്കൾക്ക് വേണ്ടി മോദി സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ ഗുണം കേരളത്തിനും കിട്ടിയതായും അദ്ദേഹം പറഞ്ഞു.
വടകരയിലെ ജനങ്ങൾ ജന വഞ്ചകരായ എൽ ഡി എഫ് , യു ഡി എഫ് മുന്നണികളെ തിരിച്ചറിഞ്ഞവരാണെന്നും ഭീകരവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും തണൽ നൽകുന്ന കോൺഗ്രസിനും സി പി എംനും എതിരായ ജനവിധി വടകരയിലുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
#Activists #are #ready #hold #elections #whenever #they #happen #Vadakara #will #write #history #time #PrafulKrishnan