വടകര : (vatakaranews.com) കുറ്റ്യാടിയുടെ മണ്ണിൽ ബലിദാനികളായ എം പി കുമാരൻ, ബാബു, അനുപ് കുമാർ നിട്ടൂർ എന്നിവരുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയോടെ പര്യടനത്തിന് തുടക്കം കുറിച്ചു. കുറ്റ്യാടി മണ്ഡലത്തിൽ സ്ഥാനാർത്ഥി പര്യടനത്തിൻ്റെ ഭാഗമായി എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന് കുറ്റ്യാടിയിൽ വൻ സ്വീകരണമാണ് ലഭിച്ചത്.


സാമുദായിക നേതാക്കൾ, അവാർഡ് ജേതാക്കൾ 'ആയഞ്ചേരി അമ്യതാനന്ദമയി മഠം എന്നിവിടങ്ങളിൽ പര്യടന ശേഷം നരിപ്പറ്റ റോഡിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കക്കട്ട് , മൊകേരി ടൗണുകളിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി കുറ്റ്യാടി ടൗൺ സമാപിച്ചു.
സ്ഥാനാർത്ഥി പര്യടനത്തിന്,രാമദാസ് മണലേരി, പി പി മുരളി , എം പി രാജൻ, ഒ.പി മഹേഷ് കെ കെ രജീഷ്, കെ.ദിലിപ് ,ടി കെ രാജൻ ടി കെ പ്രഭാകരൻ, എന്നിവർ നേതൃത്വം നൽകി.
#Enthusiastic #reception #NDA #candidate #Kuttiadi