#KKShailaja | ഗുജറാത്തിൽ വിദേശ വിദ്യാർത്ഥികൾക്കുനേരെ നടന്ന ആക്രമണം ഉത്കണ്ഠ ഉയർത്തുന്നു - കെ.കെ.ശൈലജ ടീച്ചർ

#KKShailaja | ഗുജറാത്തിൽ വിദേശ വിദ്യാർത്ഥികൾക്കുനേരെ നടന്ന ആക്രമണം ഉത്കണ്ഠ ഉയർത്തുന്നു - കെ.കെ.ശൈലജ ടീച്ചർ
Mar 18, 2024 07:11 PM | By Kavya N

വടകര: (vatakaranews.com) ഗുജറാത്ത് സർവ്വകലാശാലയിലെ വിദേശ വിദ്യാർത്ഥികൾക്കുനേരെ നടന്ന ആക്രമണം ഉത്കണ്ഠ ഉയർത്തുന്നതും ശക്തമായ നടപടി ആവശ്യപ്പെടുന്നതുമാണെന്ന് സി.പി.ഐ(എം) കേന്ദ്രകമ്മറ്റിയംഗം കെ.കെ.ശൈലജ ടീച്ചർ ഒരു പ്രസ്താവനയിലൂടെ പറഞ്ഞു. ബോയ്‌സ് ഹോസ്റ്റലിൽ തറാവീഹ് നിസ്‌കരിക്കുകയായിരുന്ന വിദ്യാർത്ഥികളെയാണ് കാവിഷാളണിഞ്ഞ് മോട്ടോർ സൈക്കിളിലെത്തിയ അക്രമിസംഘം ക്രൂരമായി മർദ്ദിച്ചത്.

ഇസ്ലാം മതവും നിസ്‌കാരവുമൊന്നും ഇവിടെ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് അക്രമികൾ അഴിഞ്ഞാടിയതെന്നത് രാജ്യം എത്തപ്പെട്ടിരിക്കുന്ന വർഗീയ ഭീകരതയുടെ അത്യന്തം അപകടകരമായ അവസ്ഥയാണ് കാണിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. വിദേശ വിദ്യാർത്ഥികൾക്ക് സംരക്ഷണം കൊടുക്കേണ്ട യൂണിവേഴ്‌സിറ്റി അധികൃതരും ഗുജറാത്ത്‌സർക്കാരും വർഗീയഭീകരർക്ക് അഴിഞ്ഞാടാൻ കൂട്ടുനിൽക്കുകയാണെന്നാണ് അവിടെ നിന്നും വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നാട്ടിലാണ് ഇങ്ങനെയൊരു അക്രമം നടന്നിരിക്കുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു എന്ന് പ്രസ്താവ ചൂണ്ടിക്കാണിക്കുന്നു. പുറമെ നിന്നുള്ളവർക്ക് കടന്നുകയറാൻ കഴിയാത്ത ഹോസ്റ്റൽ സംവിധാനമാണ് വിദേശവിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നിട്ടും അധികൃതരറിയാതെ അക്രമികൾ എങ്ങനെ കടന്നുകയറിയെന്നത് ദുരൂഹമാണ്. യൂണിവേഴ്‌സിറ്റി അധികൃതരുടെ സഹായത്തോടുകൂടിയാണ് ഈ അക്രമം നടന്നിരിക്കുന്നതെന്നുവേണം കരുതാൻ.

സർവ്വകലാശാലകളെയും അക്കാദമിക് സ്ഥാപനങ്ങളെയെല്ലാം കാവിവൽക്കരിക്കുകയും ആർ.എസ്.എസ് ആധിപത്യത്തിലാക്കുകയും ചെയ്യുന്ന അവസ്ഥയുടെ പ്രതിഫലനമാണ് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലെ സംഭവം കാണിക്കുന്നതെന്ന് ശൈലജ ടീച്ചർ കുറ്റപ്പെടുത്തി. വിദേശവിദ്യാർത്ഥികൾക്ക് നേരെ നടന്ന ഈ ആക്രമണം അന്താരാഷ്ട്ര സമൂഹത്തിനകത്ത് രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ശൈലജ ടീച്ചർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

#Attack #foreign students #Gujarath #raises #concern #KKShailaja #Teacher

Next TV

Related Stories
 #KKRama | വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് -കെകെ രമ

Apr 29, 2024 08:57 PM

#KKRama | വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് -കെകെ രമ

ഷാഫി പറമ്പിലിനെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ലെന്ന് കെകെ രമ എംഎൽഎ....

Read More >>
#memundaHigherSecondarySchool  | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

Apr 29, 2024 08:18 PM

#memundaHigherSecondarySchool | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

മേമുണ്ട സ്കൂളിലെ 25 വിദ്യാർത്ഥികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. യുഎസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിൽ മേമുണ്ടക്ക്...

Read More >>
#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

Apr 29, 2024 07:47 PM

#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

അശ്ലീല വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും...

Read More >>
#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി  പൂർത്തീകരിച്ച  വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

Apr 29, 2024 06:16 PM

#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി പൂർത്തീകരിച്ച വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

കൃഷിവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഷാജി. ടി.ആര്‍. പിരിമുറുക്കും നിറഞ്ഞ നിമിഷങ്ങളിലൂടെ ആ വലിയ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ അനുഭവം...

Read More >>
#Shafiparampil  |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

Apr 29, 2024 04:36 PM

#Shafiparampil |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷാഫി...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 29, 2024 01:21 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories