വടകര: (vatakaranews.com) ലോകസഭാതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷം പരാജയം സമ്മതിച്ചിരിക്കുകയാണെന്ന് ബി ജെ പി ദേശീയ സമിതി മെമ്പർ സി കെപത്മനാഭൻ പറഞ്ഞു. കോൺഗ്രസ്സ് നേതാക്കൾ അവരുടെ പരമ്പരാഗത മണ്ഡലം ഉപേക്ഷിച്ച് മറ്റ് മണ്ഡലങ്ങളിലേക്ക് പാലായനം ചെയ്യുന്നത് അവരുടെ പരാജയം സമ്മതിക്കലാണ്.


ദേശിയ ജനാധിപത്യത്തോട് മൽസരിക്കുന്ന ഇന്ത്യാ സഖ്യം അവിശുദ്ധ സംഖ്യമാണ്. ജനകിയ വിഷയത്തിൽ ഒരു ബദൽ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. അന്ധമായ മോദി വിരോധമാത്രമാണ് അവരുടെ കൈമുതൽ. നൂറ് വർഷം കൊണ്ട് രാജ്യത്ത് നടപ്പിലാക്കേണ്ട വികസനവിപ്ലവമാണ് പത്ത് വർഷം കൊണ്ട് മോദി സർക്കാർ നടപ്പിലാക്കിയത്.
അതിൻ്റെ ഉള്ളടക്കം തിരിച്ചറിയാൻ മോദി വിരുദ്ധർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അഭ്ദേഹം കുറ്റപ്പെടുത്തി. വടകര ലോകസഭ മണ്ഡലം എൻ ഡി എ തിരഞ്ഞെടുപ്പ് കൺവൻഷൻ വടകരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 'തിര ത്തെട്ടുപ്പിൽ എൻ ഡി എ പുതുചരിത്രം രചിക്കും.
തിരഞ്ഞെടുപ്പിൽ വികസനമാണ് ചർച്ച ചെയ്യുന്നത്. കേരളത്തിന് പുറത്ത് സഖ്യമായി മൽസരിക്കുന്ന സി പി എം കോൺഗ്രസ്സ് നേതാക്കൾ സംസ്ഥാനത്തും സഖ്യമായി മൽസരിക്കാൻ തയ്യാറാവണം. രാമ മന്ത്രവും കൃഷ്ണ തന്ത്രവുമാണ് തിരഞ്ഞെടുപ്പിൽ ബി ജെ പി യുടെ തെന്ന് സി കെ പത്മനാഭൻ ഓർമ്മിപ്പിച്ചു.
പുതിയ സ്റ്റാൻ്റിൽ നിന്ന് ആയിരങ്ങൾ അണിനിരന്ന റോഡ് ഷോ നഗരം ചുറ്റിയതിന് ശേഷം വടകര ടൗൺ ഹാളിൽ സമാപിച്ചു കെ പി ശ്രീശൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. പത്മജ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ, വി കെ സജീവൻ' പി രഘുനാഥ്, എം പി രാജൻ ,എൻ ഹരിദാസ് എം മോഹനൻ. ബാബു പൂതംപറ സന്തോഷ് കാളിയത്ത്, രാജൻ ചൈത്രം ,കുമാരൻ, കെ. രാഘവൻ, രാമദാസ് മണലേരി, ടി കെ പ്രഭാകരൻ പി പി മുരളി' സത്യപ്രകാശ് മാസ്റ്റർ, എം പി സുമേഷ്, പൈലി വിധ്യാർ ,സി പി സംഗിത, എം പി രാജൻ, വി കെ ജയൻ വി സത്യൻ. വിജയബാബു മാസ്റ്റർ' വിഷ്ണു 'പത്മിനി ടിച്ചർ. ഇ 'മനിഷ്,ഇയേഷ്, ധനഞ്ജയൻ, വിജയലക്മി ടീച്ചർ,ജൂബിൻ ബാലകൃഷ്ണൻ, മധുപുഴയരികത്ത് 'ബിജു ഇ.പി.പി പി വ്യാസൻ, അനിഷ് എം സി രജിത ദേവി, അജി കെ.ഇ, ഹരി മോഹൻ, രത്നാകരൻ, കെ ദിലിപ് ,എന്നിവർ സംസാരിച്ചു.
#Opposition #lost #before #elections #Muralidharan's #escape #admits #defeat #CKPadmanabhan