വടകര: (vatakaranews.com) വടകര മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ വിജയത്തിനായുള്ള ബൂത്ത് തല കൺവെൻഷനുകൾ വൻ ജന പങ്കാളിത്തത്തോടെ ആയഞ്ചേരി മേഖലയിൽ പൂർത്തിയായി. 31-ാം ബൂത്ത് കൺവെൻഷൻ നാളോംകാട്ടിൽ വെച്ച് കൂടുത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.


വി.ടി.ബാലൻ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ വെച്ച് ബൂത്ത് കമ്മിറ്റിയും, വിവിധ സ്‌ക്വാഡുകളും രൂപീകരിച്ചു. സി.വി. കുഞ്ഞിരാമൻ മാസ്റ്റർ (പ്രസിഡണ്ട്) പ്രദീഷ് ആർ , ഗീത വി.,ബാലൻ പുനത്തിൽ, ലത്തിഫ് നുപ്പറ്റ (വൈസ് പ്രസിഡണ്ടുമാർ) ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ( സിക്രട്ടരി ) പ്രജിത്ത് ആർ,രജീഷ് കുനിയിൽ (ജോ: സിക്രട്ടരിമാർ) അനിൽ ആയഞ്ചേരി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
#LDF #booth #conventions #completed #Ayanchery