വില്യാപ്പള്ളി : (vatakaranews.com) എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണക്ക് വില്യാപ്പള്ളി പ്രദേശത്ത് ഉജ്വല സീകരണം. രാവിലെ ഒൻപത് മണിക്ക് അന്തരിച്ച ബി ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന ചുള്ളിയിൽ നാരായണന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാച്ചന നടത്തി. വൈകുന്നേരം അന്തരിച്ച പിടി ഉഷയുടെ കോച്ച് ഒ എം നമ്പ്യാരുടെ വീട്ടിൽ സന്ദർശനം നടത്തി.


അഞ്ച് മണിക്ക് വില്യാപ്പള്ളി കുളത്തൂർ റോഡിൽ നിന്ന് നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോയും നടന്നു. സ്ഥാനാർത്ഥിക്ക് ഒപ്പം ഉത്തര മേഖല വൈസ് പ്രസിഡന്റ് എം.പി രാജൻ, മണ്ഡലം പ്രസിഡന്റ് എം കെ രജീഷ് , മണ്ഡലം ജനറൽ സെക്രട്ടറി ടി.വി ഭരതൻ , പ്രബേഷ് പുന്നക്കാരി, അരീക്കൽ രാജൻ, കെ.കെ രാജീവൻ , എടുക്കുടി മനോജൻ , ഗോപാലൻ മാസ്റ്റർ എന്നിവർ അനുഗമിച്ചു.
#NDA #candidate's #roadshow #Villiapally