വടകര : (vatakaranews.com) മനസ്സറിഞ്ഞ വിജയാശംസകളാണ് ടീച്ചർ എത്തുന്നിടത്തെല്ലാം. കൈ പിടിച്ചുകുലുക്കിയും തലയിൽ കൈവെച്ചും സെൽഫിയെടുത്തും എങ്ങും സ്നേഹാദരവ്. കുഞ്ഞിപ്പളളിയിലെ കേരള ഹാൻ്റ് ലൂം വീഴേസ് ഇൻഡസ്ട്രിയൽ സൊസൈറ്റിയിലെ തൊഴിലാളികൾ മുദ്രാവാക്യം വിളികളോടെയാണ് ടീച്ചറെ എതിരേറ്റത്. എഴുപതോളം പേർ പണിയെടുക്കുന്ന നെയ്ത്ത് ശാലയിലെ സന്ദർശനം ആവേശമായി. തൊഴിലാളികളോടായി ടീച്ചർ പറഞ്ഞു തുടങ്ങി.


പരമ്പരാഗത നെയ്ത്ത് മേഖല ഉൾപ്പെടെ പ്രതിസന്ധിയിലായതിൻ്റെ കാരണം, കേന്ദ്രം തരാനുള്ള നികുതി വിഹിതം കിട്ടാത്തതാണന്ന് നമുക്കറിയാം. കേരളത്തെ തകർക്കുക എന്നതാണ് ലക്ഷ്യം. ഇതിനെതിരെയുള്ള പോരാട്ടത്തിൽ നിന്നും കോൺഗ്രസ് വിട്ടു നിൽക്കുന്ന് എന്നതാണ് നമ്മുടെ മുന്നിലെ യാഥാർത്ഥ്യം.
എന്നാൽ ഇതൊക്കെ മറികടക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് നമുക്ക് .വിജയിച്ച് എം പി ആയാൽ ടെക്സ്റ്റയിൽസ് വകുപ്പ് മുഖേന നമ്മുടെ നെയ്ത്ത് രംഗത്ത് കയറ്റ് മതി ഉൾപ്പെടെയുള്ള പ്രൊജക്ട്കൾ കൊണ്ടുവരാൻ പരിശ്രമിക്കും.
വിജയ പ്രതീക്ഷയുടെ വാക്ക്കൾക്ക് നിറഞ്ഞ കൈയ്യടി. കുഞ്ഞിപ്പള്ളിയിലെ എസ്എംഐ കോളേജിൽ വോട്ട് അഭ്യർത്ഥിച്ചെത്തിയ ടീച്ചറെ വിദ്യാർത്ഥികളും അധ്യാപകരും ഹൃദ്യമായി വരവേറ്റ്. ചുകന്ന മാല യണിയിച്ച് സാനിയയും കൂട്ടുകാരികളും ടീച്ചറെ ക്ലാസ് മുറികളിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി.
കന്നിവോട്ട് ടീച്ചർക്ക് തന്നെയെന്ന് സെൽഫിയെടുക്കവെ പലരും പറഞ്ഞു. തൊട്ടടുത്ത ചോമ്പാലിലെ സിഎസ്ഐ കോളേജിലും ആര്യയുടെ നേതൃത്വത്തിൽ ടീച്ചർക്ക് സ്നേഹ സ്വീകരണമൊരുക്കി." നാടിൻ്റെ ജീവൽ പ്രശ്നങ്ങളിൽ മുൻകാലങ്ങളിലെ തൻ്റെ സാന്നിധ്യം നിങ്ങൾക്കറിയാം.
മതം, ജാതി ,രാഷ്ടീയം ഇതിനെല്ലാമപ്പുറം ,എന്നും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ടീച്ചറുടെ ഉറപ്പ്. മടപ്പള്ളി ഗവ: കോളേജിൽ സംഘപരിവാർ അരുംകൊല ചെയ്ത രക്ത സാക്ഷി പികെ രമേശൻ്റെ കല്ലാമലയിലെ ബലികുടീരത്തിൽ പൂക്കളർപ്പിക്കാനെത്തിയത് ആവേശം ജ്വലിച്ചു .
രമേശൻ്റെ സഹോദരൻ ചന്ദ്രൻ്റെ ഭാര്യ ഗീതയോടും കുടുംബാംഗങ്ങളോടും വിശേഷങ്ങൾ ആരാഞ്ഞ് മടങ്ങവെ അയൽവാസിയായ വീട്ടമ്മ പത്മിനി സ്ഥാനാർത്ഥിയുടെ കൈ പിടിച്ചു പറഞ്ഞു. "ഇക്കുറി എൻ്റെ വോട്ട് ടീച്ചർക്ക് തന്നെ " പരമ്പരാഗത കോൺഗ്രസ് കുടുംബാംഗമാണിവർ.
സി പിഐഎം ഏരിയാ സെക്രട്ടറിയായിരുന്ന അന്തരിച്ച ഇഎം ദയാനന്ദൻ്റെ കുടുംബത്തെ സന്ദർശിച്ച്, അമ്മ സാവിത്രി, ഭാര്യ സീതയെയും ടീച്ചർ സമാശ്വസിപ്പിച്ചു. അഭിഭാഷകരുടെ അഭിവാദ്യങ്ങളേറ്റ് വാങ്ങിയാണ് വടകരയിലെ കോടതി സന്ദർശനം.ബാർ അസോസിയേഷൻ പ്രസിഡൻ്റ് കെ എം രാംദാസ്, ലോയേഴ്സ് യൂണിയൻ അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് ഇ കെ നാരായണൻ തുടങ്ങിയവർ ബൊക്ക നൽകി സ്വീകരിച്ചു.
വക്കീലൻമാരെയും ഗുമസ്തൻമാരെയും ജീവനക്കാരെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു.കോടതി വളപ്പിലെത്തിയവരോട് കുശലാന്വേഷണവും വോട്ടഭ്യർത്ഥനയുമായി ടീച്ചർ സജീവം. സ്ഥാനാർത്ഥിയോടൊപ്പം മുന്നണി നേതാക്കളായ ടിപി ബിനീഷ്, ആർ സത്യൻ, എ ടി ശ്രീധരൻ, സി വിനോദ്, ടി എൻ കെ ശശീന്ദ്രൻ, പ്രസാദ് വിലങ്ങിൽ,പി സത്യനാഥൻ, തുടങ്ങിയവരുംഒപ്പമുണ്ടായി.
#Padmini's #assurance #This #time #my #vote #for #teacher