വടകര: (vatakaranews.com) ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സിആർപിഫും പൊലീസും സംയുക്തമായി വടകര നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. ഒപ്പം വരും ദിവസങ്ങളിൽ കൊയിലാണ്ടി, പേരാമ്പ്ര, നാദാ പുരം, വളയം, കുറ്റ്യാടി എന്നിവിടങ്ങളിലും റൂട്ട് മാർച്ച് നടക്കും.


പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് ദേശീയപാത, പെരുവാട്ടിൻ താഴ വഴി ജെ ടി റോഡ്, പഴയ ബസ് സ്റ്റാൻഡ് വഴി നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. വടകര ഡിവൈഎസ്‌പി കെ വിനോദ്, സിഐ ടി പി സുമേഷ്, ഓഫീസർ ജസ്മോഹൻ റാവു സിആർപിഎഫ് കമാൻഡിങ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി
#Central #army #conducted #routemarch #Vadakara