വടകര : (vatakaranews.com) മണൽ വാരൽ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് വടകര എൻ ഡി എ സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണൻ. സ്ഥാനാർത്ഥിപര്യടനത്തിന്റെ ഭാഗമായി പുതുപ്പണം കറുകയിൽ മണൽ തൊഴിലാളികളെ കാണാൻ എത്തിയതായിരുന്നു സ്ഥാനാർത്ഥി .


കൃത്രിമ മണലായ എം സാന്റിന്റെ ഉപയോഗം വർദ്ധിച്ചതോടെ പരമ്പരാഗത മണലിന് ആവശ്യക്കാർ കുറഞ്ഞതായി തൊഴിലാളികൾ പറയുന്നു. ദിവസ വേതനമായ 900 ഉണ്ടായിരുന്നത് 740 രൂപയായി കുറഞ്ഞു. ജില്ലയിൽ ക്വാറികൾക്ക് വ്യാപകമായി ലൈസൻസ് നൽകിയതാണ് ഇത്തരം കൃത്രിമ മണൽ വ്യാപകമാകാൻ കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്.
പൂഴി വാങ്ങാൻ ആരും എത്തുന്നില്ല. അതിനാൽ മണൽ കെട്ടി കിടക്കുകയാണന്നും തൊഴിലാളികൾ സ്ഥാനാർഥിയോട് പറഞ്ഞു. മുൻസിപാലിറ്റിക്ക് ഞങ്ങൾ ഒരു വർഷം 1.5 കോടിയോളം രൂപ വരുമാനമായി നൽകുന്നുണ്ടങ്കിലും തൊഴിലാളികളെ തഴയുകയാണന്നും അവർ പറഞ്ഞു.
അത്യന്തം അപകടം പിടിച്ച ജോലിയാണ് മണൽ വാരൽ. അത് ഞങ്ങളുടെ ജീവിതമാർഗമാണ്. തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെടണമെന്ന് മണൽ തൊഴിലാളി ബാബു സ്ഥാനാർത്ഥിയോട് അഭ്യർത്ഥിച്ചു. ബന്ധപ്പെട്ടവരുമായി സംസാരിക്കുമെന്ന് പ്രഫുൽ കൃഷ്ണൻ ഉറപ്പ് നൽകി.
#Candidate #Tour #problems #sandblasting #workers #solved #PrafulKrishna